സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയ്‌ക്കെതിരെ സീസൺ തുടക്കത്തിൽ ആർഎസ്എസും – ബിജെപിയും നടത്തിയ പ്രചാരണങ്ങളെല്ലാം തകർത്ത് അയ്യപ്പക്ഷേത്രത്തിൽ വൻ വരുമാന വർധനവെന്ന് റിപ്പോർട്ട്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശബരിമല കാണിക്ക വരുമാനത്തിൽ 40 കോടിയുടെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ശബരിമലയിലെത്തുന്ന തുക സർക്കാർ മറ്റ് ആവശ്യങ്ങൾക്ക് ചിലവഴിക്കുകയാണെന്ന് ബിജെ പി നടത്തുന്ന പ്രചരണം ഭക്തർ തള്ളിയതിന്റെ തെളിവാണ് ഇതെന്നും ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻപറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 40,80,27,913 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ മൊത്ത വരുമാനമായി 245,94,10,007 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 205 കോടി രൂപയായിരുന്നു.ശബരിമല തീർഥാടനം തകർക്കാൻ ബിജെപി ദക്ഷിണേന്ത്യകേന്ദ്രീകരിച്ച് വൻ ഗൂഢാലോചന നടത്തി ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്നും.ക്ഷേത്രത്തിൽ കാണിക്ക നൽകരുതെന്നും ബിജെപി പ്രചരിപ്പിച്ചെന്ന് കടകംപള്ളി ആരോപിച്ചു.നേരത്തെ ശബരിമലയിരെ വരുമാനം സർക്കാർ വകമാറ്റുകയാണെന്നും അതിനാൽ കാണിക്കയായി പണം നിക്ഷേപിക്കരുതെന്നും സംഘപരിവാർ സംഘടനകൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.
ആന്ധ്രാ, കർണാടക സംസ്ഥാനങ്ങളിൽ ബിജെപി യും ആർഎസ്എസ് അനുകൂല സ.ഘടനകൾ വ്യാപക പ്രചരണമാണ് നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഭരിക്കുന്ന സർക്കാർ മാത്രമല്ല പാർട്ടിക്കു വേണ്ടിയും ശബരിമലയിലെ പണം കൊണ്ടപോകുന്നതായാണ് പ്രചരണം. ശബരിമലയിൽ 305 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലേതുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തിൽ ഒരു രൂപ പോലും സർക്കാർ മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നില്ലായെന്നും മന്ത്രി പറഞ്ഞു.


