ഹൈദരാബാദ് :ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച് ഒരു അപകടത്തിനെ തുടര്‍ന്ന് ഒരു കൈ പൂര്‍ണ്ണമായും മറ്റൊരു കൈയ്യിലെ നാലു വിരലുകളും നഷ്ടമാവുക. നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണ ആരോഗ്യവാനില്‍ നിന്നും വികാലാംഗനിലേക്ക് ജീവിതം മാറിമറയുക. കുടുംബത്തിലെ ഏക അശ്രയമായിരുന്ന താന്‍ ഇനി എന്തു ജോലി ചെയ്യണമെന്നറിയാതെ പതറി പോവുക. തീര്‍ച്ചയായും ഏതൊരു മനുഷ്യനെ സംബന്ധിച്ചെടുത്തോളവും ജീവിതം അവസാനിച്ചെന്ന് കരുതുന്ന അവസ്ഥ. ഇതേ അവസ്ഥയില്‍ തന്നെയാണ് അഞ്ച് വര്‍ഷം മുന്‍പ് ഹൈദരബാദ് സ്വദേശിയായ സാജിദ് സുലൈമാനിയും എത്തിചേര്‍ന്നത്. ഒരു ബുക്ക് പ്രിന്റിംഗ് ഷോപ്പില്‍ ജോലി നോക്കവെയാണ് യന്ത്രങ്ങളുടെ ഇടയില്‍ കുടുങ്ങി സാജിദിന്റെ ഒരു കൈ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും മറ്റെ കൈയിലെ നാല് വിരലുകള്‍ അറ്റു പോവുകയും ചെയ്തത്. കുടംബത്തിലെ ഏക ആശ്രയമായിരുന്ന സാജിദിന് ആ നിമിഷം കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോവണം എന്നറിയാതെ സാജിദ് തളര്‍ന്നു. പരിക്കേറ്റു വീട്ടില്‍ വിശ്രമിക്കുന്ന വേളയില്‍ ഈ കാര്യം തന്റെ ദയനീയാവസ്ഥ സാജിദ് ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്യുകയും അങ്ങനെ കൂട്ടുകാരില്‍ നിന്നും സൗഹൃദയകാംഷികളുടെ കൈയ്യില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ ഫലമായാണ് സാജിദ് ചായ ബിസിനസ്സിലേക്ക് കടക്കുന്നത്. ഇറാനി ചായയാണ് സാജിദിന്റെ സ്‌പെഷ്യല്‍ ചായ. ഇന്ന് ഹൈദരാബാദിന്റെ വിവിധ കോണുകളില്‍ നിന്ന് സാജിദിന് ആവശ്യക്കാര്‍ ഫോണ്‍ വിളിച്ച് ഓര്‍ഡറുകള്‍ നല്‍കും. വാഹനത്തില്‍ എത്തി സാജിദ് ഇവര്‍ക്കൊക്കെ ചായ നല്‍കും. ഇതിനിടയില്‍ വഴിയരികില്‍ തളര്‍ന്നു കിടക്കുന്ന നിരാലംബര്‍ക്കും തെരുവില്‍ അലഞ്ഞു തിരയുന്ന കുട്ടികള്‍ക്ക് സാജിദിന്റെ വക ചായ ഫ്രീയാണ്. കൂടാതെ ഒട്ടനവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം മുന്‍നിരയിലുണ്ടാവും. ഇങ്ങനെ മനുഷ്യ സ്‌നേഹത്തിന്റെയും ഉറച്ച മനോധൈര്യത്തിന്റെയും മറ്റൊരു പാഠം സാജിദ് തന്റെ ജീവിതം കൊണ്ട് നമുക്ക് മുന്‍പില്‍ കാട്ടിത്തരുന്നു.


