സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നഴ്‌സ് ക്ഷേത്രത്തിലെത്തി; ആരാണവള്‍?

മാന്‍വേട്ട കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷയും പിഴയും ലഭിച്ച സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒരു യുവതി ക്ഷേത്രത്തിലെത്തി. സല്‍മാന്‍ ഖാന് ശിക്ഷ ലഭിച്ചതില്‍ ആരാധകര്‍ ആശങ്കയിലാണ്. ഇതിനിടെയാണ് ഒരു നഴ്‌സ് ക്ഷേത്രത്തിലെത്തിയത്. ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് സല്‍മാന് വേണ്ടി ഇവര്‍ എത്തിയത്. സല്‍മാന്‍ ഖാന്റെ ജനന സമയത്ത് പ്രസവമുറിയില്‍ താരത്തിന്റെ അമ്മയുടെ പ്രസവവമെടുത്ത നഴ്സാണ് സല്‍മാന്റെ മോചനത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തിയത്. സല്‍മാനുമായി അത്രമാത്രം ആത്മബന്ധമുണ്ട് ഇവര്‍. മൂന്നാമത്തെ അമ്മ എന്നാണ് പറയുന്നത്. രുക്മണി ഭായിയാണ് സല്‍മാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തിയത്. 1965 ഡിസംബര്‍ 27നായിരുന്നു സല്‍മാന്റെ ജനനം. അന്ന് ഇന്‍ഡോറിലെ നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്നു രുക്മണി. സല്‍മാന്റെ അമ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ചത് ഇവരായിരുന്നു. കൃഷ്ണമൃഗ വേട്ടക്കേസില്‍ സല്‍മാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചയുടന്‍ തന്നെ രുക്മണി ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി മോചനത്തിനായി പ്രാര്‍ഥിക്കുകയായിരുന്നു. 1998ല്‍ ഹം സാത്ത് സാത്ത് ഹേയ്ന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴായിരുന്നു സല്‍മാനും കൂട്ടരും കൃഷ്ണമൃഗത്തെ വേട്ടയാടിയത്. കോടതിവിധിക്കുശേഷം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സല്‍മാനെ മാറ്റിയിരിക്കുകയാണ്.

Top