നാഗചൈതന്യയുടെ ഒന്നാം ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സാമന്ത..!! കിടപ്പറ രഹസ്യവും പുറത്താക്കി താരം

സാമന്ത അക്കിനേനിയുടെയും നാഗചൈതന്യയുടെയും ദാമ്പത്യ ജീവിതവും പ്രണയും ഏന്നും ചൂടേറിയ ചർച്ചയാണ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നാഗചൈതന്യയുടെ ആദ്യ ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത. അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഒരു ചാറ്റ് ഷോയിലാണ് സമാന്തയുടെ തുറന്ന് പറച്ചിൽ ഉണ്ടായത്.

ചില്ലറ തുറന്നുപറച്ചിലല്ല, ഒരു കൊച്ചു കിടപ്പറരഹസ്യവും പുറത്താക്കി താരം. കുറച്ച് കിടപ്പറ രഹസ്യങ്ങള്‍ തുറന്നുപറയാമോ എന്ന ലക്ഷ്മിയുടെ ചോദ്യത്തില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു തുടക്കത്തില്‍ സാമന്ത. എന്നാല്‍, അവതാരക വിട്ടില്ല. നിങ്ങള്‍ ഒന്നും പറയുന്നില്ലെങ്കില്‍ എനിക്ക് ചില കാര്യങ്ങള്‍ പറയേണ്ടിവരുമെന്നായി അവര്‍. വിവാഹത്തിന് മുന്‍പ് തന്നെ നിങ്ങള്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്ന് എനിക്കറിയാം. നിങ്ങള്‍ തനിച്ചായിരിക്കുമ്പോഴും ഒരു പുരുഷനോടൊപ്പമുള്ളപ്പോഴും കിടപ്പുമുറിയിലെ മൂന്ന് വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്-ലക്ഷ്മിയുടെ ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം പറയാതെ തരമില്ലെന്നായി സാമന്തയ്ക്ക്.

ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സാമന്ത ഉത്തരം പറഞ്ഞുതുടങ്ങിയത്. തലയണയാണ് നാഗ ചൈതന്യയുടെ ‘ആദ്യ ഭാര്യ’. എനിക്കൊന്ന് ചുംബിക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ആ തലയണ ഒരു തടസ്സമാണ്. ഇപ്പോള്‍ ഇത്ര മതി. ഇതുതന്നെ ഞാന്‍ ഒരുപാട് പറഞ്ഞുപോയെന്നാണ് തോന്നുന്നത്-സാമന്ത പറഞ്ഞു.

മന്മധുവാണ് സാമന്ത അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഭര്‍ത്താവിനൊപ്പം അഭിനയിച്ചതാവട്ടെ സൂപ്പര്‍ഹിറ്റ് ചിത്രം മജിലിയും. വെങ്കി മാമയാണ് നാഗ ചൈതന്യ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.

Top