അച്ഛന്റെ വിവാഹത്തിനു പോകാന്‍ തന്നെ ഒരുക്കിയത് അമ്മയെന്ന വെളിപ്പെടുത്തലുമായി സാറാ അലിഖാന്‍….

അച്ഛന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ തന്നെ ഒരുക്കിയത് അമ്മയെന്ന് ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും നടി അമൃതാസിംഗിന്റെയും മകള്‍ സാറാ അലിഖാന്‍. അച്ഛന്റെ വിവാഹം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സാറ മനസ്സു തുറന്നു. കോഫി വിത്ത് കരണ്‍ എന്ന ഷോയിലൂടെയാണ് സാറ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അച്ഛന്‍ സെയ്ഫ് അലീഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്യുന്ന ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ആ വിവാഹത്തില്‍ പങ്കെടുക്കാനായി തന്നെ ഒരുക്കിവിട്ടത് തന്റെ അമ്മയായിരുന്നെന്നും സാറ വെളിപ്പെടുത്തി.  സാറയോടൊപ്പം കോഫി വിത്ത് കരണില്‍ പങ്കെടുത്ത സെയ്ഫിനും രണ്ടാം വിവാഹത്തെക്കുറിച്ചും മുന്‍ ഭാര്യ അമൃതയെക്കുറിച്ചും പറയാനേറെയുണ്ടായിരുന്നു. കരീനയുമായുള്ള വിവാഹം തീരുമാനിച്ച ശേഷം താന്‍ അമൃതയ്ക്ക് ഒരു കത്തെഴുതിയിരുന്നെന്നും അത് അമൃതയ്ക്ക് അയച്ചുകൊടുക്കുന്നതിനു മുന്‍പ് കരീനയെക്കാണിച്ചുവെന്നും സെയ്ഫ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് കരീനയുടെ അനുവാദത്തോടു കൂടിയാണ് താന്‍ ആ കത്ത് അമൃതയ്ക്കയച്ചതെന്നും സെയ്ഫ് പറയുന്നു. കത്തുകിട്ടിയ ശേഷം സാറ തന്നെ വിളിച്ചിരുന്നുവെന്നും വിവാഹത്തിന് വരുമെന്ന് അറിയിച്ചുവെന്നും സെയ്ഫ് പറയുന്നു. താന്‍ എന്തായാലും അച്ഛന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അച്ഛന്റെ കത്തുവായിച്ചതിനു ശേഷം നിറഞ്ഞ മനസ്സോടെയാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും സാറ പറയുന്നു.

അച്ഛന്‍ വിവാഹം കഴിച്ച കരീന കപൂറിനെ രണ്ടാനമ്മയായല്ല താന്‍ കാണുന്നതെന്നും സാറ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞങ്ങളെല്ലാവരും പരസ്പരം സംസാരിച്ചിട്ടുണ്ട്. നിനക്ക് നല്ലൊരമ്മയുണ്ട്, എന്നെ നല്ലൊരു സുഹൃത്തായി കണ്ടാല്‍ മതിയെന്ന് കരീന പറഞ്ഞിട്ടുണ്ടെന്നും സാറ പറയുന്നു. ഇപ്പോള്‍ അച്ഛനമ്മമാര്‍ ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും സാറ പറയുന്നു. ഒരേ വീട്ടില്‍ അസന്തുഷ്ടരായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് രണ്ടു വീട്ടില്‍ സന്തുഷ്ടരായി കഴിയുന്നതാണെന്നാണ് സാറയുടെ അഭിപ്രായം. യോജിച്ചു പോകാന്‍ ബുദ്ധിമുട്ടാണെന്നു തിരിച്ചറിയുന്ന ദമ്പതികള്‍ക്കും അവരുടെ ചുറ്റുമുള്ളവര്‍ക്കും ആ തീരുമാനം കൊണ്ട് നല്ലതു മാത്രമേ സംഭവിക്കൂവെന്നും സാറ പറയുന്നു. എന്തായാലും സാറയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സാറയുടെ അഭിപ്രായത്തെ നിരവധി ആളുകള്‍ അഭിനന്ദിക്കുകയും ചെയ്തു.

Top