ജനപിന്തുണ ഇല്ലാതെ സതീശൻ പാച്ചേനിയുടെ നവദര്‍ശന്‍ യാത്ര; ലക്ഷ്യം ലോകസഭ സീറ്റ്

കണ്ണൂര്‍: കലാപ രഹിത കണ്ണൂരിന് വേണ്ടിയുള്ള മാനവികതയുടെ പോരാട്ടമെന്ന മുദ്രാവാക്യവുമായാണ് ഡി.സി.സി.പ്രസിഡണ്ട് സതീശന്‍ പാച്ചേനി നവദര്‍ശന്‍ യാത്ര എന്ന പേരില്‍ വാഹന പ്രചരണ ജാഥ നയിച്ചത്. സിപിഎമ്മിന്റെ ഗുണ്ടാ കൊലപാതക രാഷ്ട്രീയത്തെ വിചാരണ ചെയ്യുന്ന യാത്രയാണ്  ലക്ഷ്യം വച്ചത്.

എന്നാല്‍, മാര്‍ക്‌സിസ്റ്റ് ഭീകരതക്ക് എതിരെ  മാനവികതയുടെ പോരാട്ടം എന്ന മുദ്രാവാക്യവുമായി സതീശന്‍ പാച്ചേനി നയിച്ച യാത്ര ആളും അര്‍ത്ഥവുമില്ലാതെ ഏന്തിവലിഞ്ഞ് അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഷുഹൈബ് വധക്കേസില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സിപിഎമ്മിനെ വിചാരണ ചെയ്യുക എന്ന ഉദ്ദേശമാണ് ജാഥ നയിക്കാനായി പറഞ്ഞിരുന്നതെങ്കിലും   അടുത്ത് വരുന്ന  ലോകസഭാ തെരെഞ്ഞടുപ്പിൽ കണ്ണൂരിൽ തനിക്ക്  സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചെടുക്കുക എന്നൊരു ലക്ഷ്യം കൂടി ഈ യാത്രയിലുണ്ട് എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന സമരങ്ങളുടെ ഭാഗമായി സതീശന്‍ പാച്ചേനി 24 മണിക്കൂര്‍ നിരാഹാരം അനുഷ്ടിച്ചിരുന്നു. ഒരു ദീര്‍ഘമായ ഉപവാസ സമരം നടത്തി സംസ്ഥാന നേതൃത്വത്തെ തൃപ്തിപ്പെടുത്താനും ജനശ്രദ്ധ നേടാനും  ശ്രമം നടത്തിയെങ്കിലും കണ്ണൂരിലെ കെ.സുധാകരന്റെ നീക്കം പാച്ചേനിയുടെ മോഹം തല്ലിക്കെടുത്തി.’കേരളം ഉറ്റ് നോക്കിയ നിരാഹാര  സമരം കെ. സുധാകരന്‍ നടത്തിയതോടെ പാച്ചേനി   അപ്രസക്തതമാവുകയും ചെയ്തു. സമരവും യാത്രയിലും വലഞ്ഞ ജനത്തെ വീണ്ടും ഒരു യാത്രയിലൂടെ ബുദ്ധിമുട്ടിിക്കാനേ പാച്ചേയുടെ യാത്രരയിലൂടെ കഴിഞ്ഞു്ള്ളൂ. യാതൊരു ജന പിന്തുണയോ കോൺഗ്രസ് പ്രവർത്തകരുടെ പങ്കാാളത്വമോ ജാഥയിൽ ഉണ്ടായില്ല എന്നത് കെ.സുധാകരൻ നിരാഹാര സമരത്തിലൂടെ നേടിിയെടുത്ത പാർട്ടി ഉണർവ് നശിപ്പിക്കാനേ കഴിഞ്ഞുുള്ളൂ…

പാർലമെന്റിലും നിയമ സഭയിലും  മൽസരിച്ച ഇ ട ങ്ങളിൽ എല്ലാം കനത്ത പരാജയം നേടിയ പാച്ചേനിക്ക് ഇനിയൊരു മൽസര രംഗത്ത് സാധ്യത രാഷ്ട്രീയ നിരീക്ഷകർ നൽകുന്നില്ല.  കണ്ണൂരിലെ ഉറച്ച സീറ്റിൽ ആണ് കഴിഞ്ഞ നിയമസഭയിൽ പരാജയപ്പെട്ടത് .     കഴിഞ്ഞ തവണത്തെ തോല്‍വിയോട് കൂടി വന്നുചേര്‍ന്ന മത്സര രംഗത്തിറക്കാന്‍ ഉപയോഗപ്പടാത്ത ആളെന്ന ദുഷ്‌പ്പേര് മാറ്റിയെടുക്കാനാണ് കണ്ണൂരിന്‍രെ മണ്ണില്‍ നവദര്‍ശന്‍ യാത്രയിലൂടെ സതീശന്‍ പാച്ചേനി ശ്രമിച്ചത്. എന്നാല്‍ ആ ശ്രമവും ജനപിന്തുണയും ആളനക്കവുമില്ലാതെ അവസാനിക്കുകയാണ്. കേരളത്തിലെ ഏറ്റവും നിഷ്ക്രിക്രിയമായ കോൺഗ്രസ് കമ്മറ്റി എന്ന് അടക്കം പറയപ്പെടുന്നതാണ്  കണ്ണൂർ .തളർന്ന് കിടന്ന കമ്മറ്റികളേയും പ്രവർത്തകരേയും ഷുഹൈബ് വധക്കേസിൽ കെ.സുധാകരൻ നടത്തിയ ഐതിഹാസികമായ സമരത്തിലൂടെ ഉണർത്തുകയും സി.പി.എമ്മിന് മീതെ രാഷ്ടീയ നേട്ടം കൊയ്യുകയും ചെയ്തതാണ് പാച്ചേനിയുടെ ‘ ആളില്ലാ യാത്രയിലൂടെ തകർത്തത് .

Top