അറവുശാലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ആസ്ഥാന ഓഫിസാക്കി മാറ്റണമെന്ന് ട്രോളര്‍മാര്‍

തൃശൂര്‍: കൊടുങ്ങല്ലൂരിനടുത്ത കയ്പമംഗലം അറുവുശാല എന്ന സ്ഥലം കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.., ജനങ്ങളെ പിഴിയുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറവുശാല ബ്രാഞ്ചിന്റെ ബോര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്

ബോര്‍ഡ് കണ്ടാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ആരൊ ട്രോളിയതാണെന്ന് തോന്നും. പക്ഷെ സംഭവം അങ്ങനെയല്ല. സത്യമാണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കയ്പമംഗലത്തിന് സമീപത്തുള്ള അറവുശാല എന്ന സ്ഥലത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒര്‍ജിനല്‍ ബോര്‍ഡാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ ബാങ്കിന്റെ സമീപകാലത്തെ ചെയ്തികള്‍ ഓര്‍മ്മിച്ചാല്‍ ഇത് ഹെഡ് ഓഫീസില്‍ സ്ഥാപിക്കേണ്ടതാണെന്ന് തോന്നുമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. നിലവില്‍ ഇടപാടുകാരോട് ഏറ്റവും മോശമായി പ്രതികരിക്കുന്ന ബാങ്കുകളിലൊന്നെന്ന കുപ്രസിദ്ധിയാണ് സ്റ്റേറ്റ് ബാങ്കിനുള്ളതെന്നതാണ് വിമര്‍ശനങ്ങള്‍ കൂടാന്‍ കാരണം.

Top