പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: പകർത്തി സൂക്ഷിച്ച വീഡിയോ പുറത്തു വിട്ടത് അഞ്ചു വർഷത്തിനു ശേഷം; പെൺകുട്ടിയുടെ വിവാഹം മുടക്കാൻ

ക്രൈം ഡെസ്‌ക്

കോളാർ: അഞ്ചു വർഷം മുമ്പ് 15 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അത് വീഡിയോയിൽ പകർത്തി പിന്നീട് പെൺകുട്ടി വിവാഹിതയായപ്പോൾ ഭർത്താവിന് അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ജാഖിർഖാൻ മോഹല്ലയിൽ നിന്നുള്ള ആരിഫ് എന്ന 25 കാരനാണ് പിടിയിലായത്. 20 കാരിയുടെ കുടുംബജീവിതം തകർത്ത അതേ വീഡിയോ ക്ളിപ്പ് ഉപയോഗിച്ച് ബ്ളാക്ക്മെയിൽ ചെയ്യാൻ തുടങ്ങിയതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ ഭർത്താവിൻറെ കയ്യിൽ എത്തിയതിനെ തുടർന്ന് ആറു മാസം മുമ്പ് പെൺകുട്ടിയുടെ വിവാഹജീവിതം തകർന്നിരുന്നു.ചിന്താമണിയെന്ന കാർ വർക്ക്ഷോപ്പിലെ പണിക്കാരാണ് ആരിഫും അറസ്റ്റിലായിരിക്കുന്ന രണ്ടു കൂട്ടാളികളും. ശനിയാഴ്ച ഗഫാർഖാൻ മോഹല്ലയിലെ നാട്ടുകാരിയായ യുവതി ശ്രീനിവാസ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചു വർഷം മുമ്പ് തന്നെ കൂട്ട ബലാത്സംഗം നടത്തിയ ശേഷം അത് വീഡിയോയിൽ പകർത്തി ബ്ളാക്ക്മെയിൽ ചെയ്യാൻ തുടങ്ങിയെന്ന് കാണിച്ചായിരുന്നു പരാതി. ആരിഫിനൊപ്പം വീഡിയോ ചിത്രീകരിച്ച തൗസീഫ്, സെയ്ദ് എന്നീ യുവാക്കളും പിടിയിലായിട്ടുണ്ട്.

അയൽക്കാരിയായിരുന്ന പെൺകുട്ടിയെ 2012 ലാണ് ആരിഫ് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയ യുവാവ് ആളൊഴിഞ്ഞ ഒരു പ്രദേശത്ത് എത്തിക്കുകയും മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ കൊടുത്ത ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം രണ്ടു സുഹൃത്തുക്കളെ ഉപയോഗിച്ച് ആരിഫ് വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി യുവാവ് പെൺകുട്ടിയെ കാണുകപോലും ചെയ്യരുതെന്ന നിബന്ധനയിൽ എല്ലാം ഒത്തുതീർപ്പാക്കിയിരുന്നു. പിന്നീട് പെൺകുട്ടിയെ ഹൈദരാബാദിൽ മെക്കാനിക്കായ ഒരാളുമായി വിവാഹം നടത്തി.

എന്നാൽ യുവതിയെ വിവാഹം കഴിച്ചയാളുടെ നമ്പർ സംഘടിപ്പിച്ച ആരിഫ് ഭാര്യയുടെ നഗ്‌നചിത്രം കയ്യിലുണ്ടെന്നും തങ്ങൾ ബലാത്സംഗം ചെയ്ത പെണ്ണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അറിയിച്ചു. എന്നാൽ അത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ഭർത്താവ് അവഗണിച്ചപ്പോൾ യുവാവ് ബലാത്സംഗത്തിന്റെ വീഡിയോ ക്ളിപ്പുകൾ അയച്ചു കൊടുത്തു. ഇതേ തുടർന്ന് ഈ ബന്ധം വേർപെടുകയും യുവതി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. എന്നാൽ വിടാൻ ഭാവമില്ലായിരുന്ന ആരിഫ് ഈ ക്ളിപ്പ് ഉപയോഗിച്ച് ഭീഷണി മുഴക്കാനും വീണ്ടും തനിക്കൊപ്പം വരാൻ ബ്ളാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

Top