വേനല്‍ച്ചൂടില്‍ ഉരുകി ഒലിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍; വഴിയോരക്കച്ചവടക്കാര്‍ക്കും മത്സ്യം വില്‍ക്കുന്നവര്‍ക്കും വലിയ കുട സമ്മാനം

തിരുവനന്തപുരം: വേനലിന്റെ കാഠിന്യം കൂടിവരുകയാണ്. തുറസ്സായ സ്ഥലങ്ങലില്‍ പണിയെടുക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുകി ഒലിക്കുകയുമാണ്. ഇത്തരത്തില്‍ കഠിനമായി അധ്വാനിക്കുന്നവരെയും വെയിലിന്റെ ചൂട് നേരിട്ട് ഏല്‍ക്കുന്നവരെയും കുറിച്ച് ഓര്‍ക്കാനും അവരെ സഹായിക്കാനും ഇതാ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.

വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്കും മത്സ്യക്കച്ചവടക്കാര്‍ക്കും ജ്യൂസ് വില്‍ക്കുന്നവര്‍ക്കും വലിയ കുട സമ്മാനമായി നല്‍കിയാണ് ഈ വിദ്യാര്‍ത്ഥികള്‍ മാതൃകയായിരിക്കുന്നത്. പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെയും മറ്റ് ക്ലബുകളിലെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഈ കഹായ പദ്ധതി നടപ്പിലാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേനല്‍ ചൂട് രൂക്ഷമായതോടെ വഴിയരികില്‍ കച്ചവം നടത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടാണ് കുട്ടികള്‍ ഇങ്ങനെയൊരു വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, വോളന്റിയര്‍മാരായ അജിന്‍ പ്രകാശ്, അല്‍ അമീന്‍, ഹാഷിം, ഗോകുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Top