കൊച്ചി: പതിനൊന്നു മാസം നീണ്ട നിയമ പോരാട്ടം നടത്തി സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായി തിരിച്ചെത്തുമ്പോള്‍ കനലായ പക പിണറായിക്ക് പണിയാകുമോ ? സെന്‍കുമാറിനെ ഒതുക്കാനും പ്രതിരോധിക്കാനും അണിയറയിലെ തന്ത്രങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും കടുപ്പിച്ചെങ്കിലും മുഖ്യമന്ത്രിയെ വീഴ്ത്താനുള്ള നീക്കളുമായാണ് ഇനി സെന്‍കുമാറെത്തുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
സെന്‍കുമാര്‍ സിപിഎമ്മിന്റെ ശത്രുപട്ടികയിലെത്തിച്ചതില്‍ പ്രധാന കാരണം ടിപി ചന്ദ്രശേഖരന്‍ വധക്കേസാണ്. ഈ കേസുതന്നെ പിണറായിക്കെതിരെ സെന്‍കുമാര്‍ ഉപയോഗിക്കുമോ എന്നാണ് പാര്‍ട്ടിയും ആശങ്കപ്പെടുന്നത്.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെതിരേ ടിപി വധക്കേസില്‍ പങ്കുള്ളതായി ടി.പിയുടെ ഭാര്യ രമയുടെ പരാതിയും മൊഴിയും നല്‍കിയിരുന്നു, ഈ മൊഴിയില്‍ വീണ്ടുമൊരന്വേഷണം നടത്തിയാല്‍ പിണറായിയുടെ യാത്ര അഴിക്കുള്ളിലേക്കായിരിക്കും. ടി.പിയുടെ ഭാര്യ രമയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്താന്‍ എല്ലാ സാഹചര്യ തെളിവും നിലവില്‍ ഉണ്ട്. രമയുടേത് വളരെ വ്യക്തമായ കേസാണ്. ഈ കേസില്‍ ചിലപ്പോള്‍ ഉരുളുന്നത് പിണറായി വിജയന്റെ മുഖ്യമന്ത്രി എന്ന തലയായിക്കും.
ഷുക്കൂര്‍ വധക്കേസും കതീരൂര്‍ മനോജ് വധക്കേസും ഉണ്ടായതും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരിക്കെയാണ്.
കതിരൂര്‍ മനോജ് വധക്കേസില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്യാനും സെന്‍കുമാര്‍ ധൈര്യം കാട്ടി.
ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ കേസുകളില്‍ അന്വേഷണം നിര്‍ത്തിയിടത്തു നിന്നു തുടങ്ങിയാലും അതിശയിക്കേണ്ടതില്ല. ഇതിലൊക്കെ ഉപരിയയായി തന്നെ ഒന്നുമല്ലാതാക്കിയ ജിഷ കൊലക്കേസില്‍ അമിറുല്‍ അല്ല പ്രതിയെന്നു തെളിയിച്ചാല്‍ പോലും സെന്‍കുമാര്‍ വലിയ വിജയം നേടും.


