ക്രൈം ഡെസ്‌ക്
ഡമാസ്‌കസ്: അങ്ങകലെയുള്ള സ്വർഗത്തിൽ വിശ്വസിച്ച്് ഐ.എസിൽ ചേർന്ന പെൺകുട്ടിയ്ക്കു അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരതകൾ. ഒരു നേരെ മൂന്നു പേരോടൊപ്പം ലൈംഗിക വൈകൃതത്തിനു ഇരയാകേണ്ടി വന്ന പെൺകുട്ടിയാണ് തനിക്ക് നേരിട്ട ക്രൂരത ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ യുദ്ധത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തുന്ന പോരാളികൾ ചേർന്ന് ക്രൂരമായി പിച്ചിച്ചീന്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലവ് ജിഹാദിൽ കുടുങ്ങി സിറിയയിൽ എത്തപ്പെട്ട പതിനേഴുകാരിയായ പെൺകുട്ടിയാണ് തനിക്ക് നേരിട്ട ലൈംഗിക വൈകൃതങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ സാധാരണ ക്രൈസ്ത കുടുംബത്തിലായിരുന്നു പെൺകുട്ടി ജനിച്ചത്. കോളേജ് പഠന കാലത്താണ് മതത്തോടും മത ഗ്രന്ധങ്ങളോടും അടുപ്പം തോന്നിയത്. പിന്നീട്, ലൈബ്രറയിൽ പോയി മു്സ്ലീം മതഗ്രന്ഥങ്ങൾ പഠിക്കാൻ തീരുമാനിച്ചു. മണിക്കൂറുകളോളം ഈ ലൈബ്രറിയിൽ ചിലവഴിച്ചു. ഇതിനിടെയാണ് ഇതേ കോളിലെ തന്നെ ഇറാഖി യുവാവുമായി പെൺകുട്ടി പ്രണയത്തിലാകുന്നത്.
മതത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി മുസ്ലീമായ തീർന്ന പെൺകുട്ടി ഇവനൊപ്പം ഇറാഖിൽ എത്തി. ഇവിടെ നിന്ന് സിറിയയിലെ ഐ.എസ് കേന്ദ്രത്തിൽ എത്തുകയായിരുന്നു. ഐ.എസിനൊപ്പം വിമോചന പോരാട്ടത്തിൽ പങ്കെടുക്കാൻ സ്വർഗം ലഭിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി എത്തിയത്. എന്നാൽ, പെൺകുട്ടി ഐ.എസിൽ ചേർന്ന് ആദ്യ മാസം തന്നെയുണ്ടായ പൈലറ്റില്ലാ വിമാന ആക്രമണത്തിൽ പെൺകുട്ടിയുടെ കാമുകനായ യുവാവ് കൊല്ലപ്പെട്ടു. തുടർന്നാണ് പെൺകുട്ടിയ്ക്കു കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. കാമുകൻ കൊല്ലപ്പെട്ടതോടെ ഏതാണ്ട് തടവിലാക്കപ്പെട്ട സ്ഥിതിയിലായി. തുടർന്ന് പെൺകുട്ടിയെ പല ദിവസങ്ങളിലും പലരും ചേർന്ന് ലൈംഗികമായി കീഴപ്പെടുത്തുകയായിരുന്നു. പല ദിവസങ്ങളിലും ഒന്നിലധികം പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
സിറിയയിലെ ഐ.എസ് ലൈംഗിക തടവറ ആക്രമിച്ച സിറിയൻ സൈന്യം നടത്തിയ പോരാട്ടത്തിലാണ് പെൺകുട്ടിയെ മോചിപ്പിച്ചത്.


