സുന്ദരികളായ യുവനടിമാരെ ഉപയോഗിച്ച് അമേരിക്കയില്‍ പെണ്‍വാണിഭം..നിക്കി ഗല്‍റാണിയുടെ സഹോദരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി:യുവനടിമാരെ ഭീഷണിപ്പെടുത്തി അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സിനിമാ നിര്‍മാതാവിനെയും ഭാര്യയേയും അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമാലോകം. തെലുങ്ക് വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം കിഷന്‍ (34), ഭാര്യ ചന്ദ്ര(31) എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അമേരിക്കയില്‍ അറസ്റ്റിലായ നിര്‍മാതാവ് ടി.എം. കിഷന്‍ തങ്ങളെയും സമീപിച്ചിരുന്നുവെന്ന് തെലുങ്കിലെ പ്രമുഖ നടിമാരായ ശ്രീ റെഡ്ഢി, സഞ്ജന ഗില്‍റാണി, അനസൂയ എന്നിവര്‍ പറഞ്ഞു.

കാര്യങ്ങളുടെ പോക്ക് ശരിയായി രീതിയില്‍ അല്ലെന്നു മനസിലായതോടെ തങ്ങള്‍ അയാളുടെ ഓഫറുകള്‍ നിരസിക്കുകയായിരുന്നുവെന്നാണ് നടിമാര്‍ വെളിപ്പെടുത്തിയത്. അതേസമയം, സിനിമയില്‍ അവസരം കുറഞ്ഞ നടിമാരാണ് ഇത്തരം കെണികളില്‍ വീഴുന്നതെന്നും പണത്തില്‍ ആകൃഷ്ടരായി ചില നടിമാര്‍ ഇത്തരം അവസരങ്ങള്‍ സ്വീകരിക്കുകയാണെന്നും സഞ്ജന പറഞ്ഞു. ഇത്രയും നാള്‍ അജ്ഞാതമായിരുന്ന കാര്യങ്ങള്‍ ഇതോടെ പുറത്തുവന്നിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ വന്ന വാര്‍ത്ത സിനിമാലോകത്തെ തീര്‍ത്തും ഞെട്ടിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയില്‍ പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഏപ്രിലില്‍ ഇരുവരും അറസ്റ്റിലായെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അമേരിക്കയില്‍ സാംസ്‌കാരിക പരിപാടികളിലും മറ്റും അതിഥികളായെത്തുന്ന നടിമാരെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തുകയായിരുന്നു ഇരുവരുമെന്നും പോലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്യുമ്പോള്‍ ആറ് പെണ്‍കുട്ടികള്‍ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇതു പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളുടെ രണ്ടു കുട്ടികളെ വിര്‍ജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.

പ്രവാസി വ്യവസായിയായിരുന്ന ടി.എം കിഷന്‍ നിരവധി തെലുങ്ക് ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ്. തെലുങ്കിലെ ഒരു യുവനടിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് നടി പോലീസിനെ സമീപിച്ചതോടെയാണ് കിഷന്‍ പോലീസ് വലയിലാകുന്നത്. കഴിഞ്ഞ കുറച്ചു നാളായി ടോളിവുഡ് കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളുടെ നടുവിലാണ്. നടി ശ്രീ റെഡ്ഡി നടത്തിയ ആരോപണങ്ങള്‍ വമ്പന്‍ താരങ്ങളെ പോലും ഞെട്ടിച്ചിരുന്നു.

Top