ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ. ലൈംഗിക ശേഷി പരിശോധനക്ക് ശേഷം മുൻകൂർ ജാമ്യത്തിൽ വിട്ടയക്കും

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ.ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഎംഎംഎയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതടക്കമുള്ള കേസുകളാണ് ഇടവേള ബാബുവിനെതിരെയുള്ളത്. എറണാകുളം ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയാണ് ഇടവേള ബാബു കൊച്ചില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്ന് ഹാജരായത്. കേസില്‍ കോടതി ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Top