ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയെന്നു പരാതി;സിനിമ സെറ്റില്‍ സംഘര്‍ഷം

കളമശേരി എച്ച്‌എംടി കോളനിയില്‍ സിനിമ ഷൂട്ടിം​ഗ് സെറ്റില്‍ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.

നടന്‍ ടൊവിനോ തോമസിന്റെ ചിത്രം തല്ലുമാലയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശത്ത് മാലിന്യം ഇടുന്നതും വാഹനം പാര്ക്ക് ചെയ്യുന്നതും ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തള്ളിയെന്നാണ് ആരോപണം. ഷൈന്‍ മര്‍ദിച്ചെന്നു കാണിച്ച്‌ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

എന്നാല്‍ നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമാപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ മര്‍ദനത്തിന് ഇരയായി എന്നാരോപിച്ച്‌ സിനിമാ പ്രവര്‍ത്തകരില്‍ ഒരാളും പ്രവേശിച്ചു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച്‌ സ്ഥിതിഗതികള് ശാന്തമാക്കി.

Top