ശാന്തിഗിരി ആശ്രമാധിപതി കൊലചെയ്യപ്പെട്ടതാണെന്ന് വെളിപ്പെടുത്തല്‍; കൊല നടത്തിയത് ഇന്നത്തെ ആശ്രമാധിപന്‍; ശാന്തിഗിരി ഗൂഢസംഘത്തിന്റെ കൈപ്പിടിയില്‍

കൊച്ചി: ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിനെ കൊലചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. കരുണാകരഗുരു എന്ന വിശ്വാസികള്‍ വിളിച്ച് ആരാധിക്കുന്ന ആത്മീയാചാര്യനാണ് തിരുവനന്തപുരത്തേ പോത്തന്‍ കോട് ശാന്തിഗിരി ആശ്രമം സ്ഥാപിക്കുന്നത്. ഈ ആശ്രമ വിശ്വാസത്തിന്റെ ആണികല്ലും, അടിത്തറയും ഗുരുവാണ്. രാഷ്ട്രീയക്കാരും സിനിമാ പ്രവര്‍ത്തകരും പ്രഗ്തഭരും പ്രശസ്തരും അടങ്ങിയ വലിയൊരു വിശ്വാസി സമൂഹം ആശ്രമത്തിനുണ്ട്. മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ തന്റെ സ്വത്ത് വകകള്‍ വിട്ടുകൊടുത്തത് ശാന്തിഗിരി ആശ്രമത്തിനാണ്.

1999 മെയ് മാസം 6ന് 9.10 മണിക്ക് ശാന്തിഗിരി ആശ്രമത്തില്‍ സംഭവം നടക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വിഷ പാനിയം സുബത എന്ന സ്വാമിനി നല്കി. അത് കുടിച്ച് 9.15നകം ഗുരു ജീവന്‍ വിട്ടു. ശാന്തിഗിരിയുടെ ഓരോ പുല്ലാങ്കൊടിയിലും ആത്മീയത പരത്തിയ ഗുരു എന്ന മഹാ വ്യക്ഷം അതോടെ ഈ ലോകത്തുനിന്നും ഇല്ലാതായി. ഗുരു ആരോഗ്യവാനായിരുന്നു. രോഗമില്ലായിരുന്നു. പ്രസിഡന്റ് സുന്ദരേശ്വന്‍ എന്നയാളുടെ ഭാര്യയുമായി ഗുരു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 25 വര്‍ഷമായി ഗുരുവിന്റെ ശിഷ്യനും ഇപ്പോഴും കടുത്ത വിശ്വാസിയും ആയ എറണാകുളം സ്വദേശി കുമാരന്‍ എന്നയാളാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ആശ്രമം തകര്‍ക്കാന്‍ വന്നയാളാണ് ഇപ്പോഴത്തേ ആശ്രമാധിപന്‍ ഗുരു രത്‌നം ജ്ഞാന തപസി. കരുണാകര ഗുരു ഇയാളെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. അത് ഇങ്ങിനെയായിരുന്നു: ഒരാള്‍ നമ്മളുടെ ആശ്രമം തകര്‍ക്കാന്‍ അവതരിച്ചിട്ടുണ്ട്. അയാളാണ് ഇവന്‍. ഇവനേ ആശ്രമത്തില്‍ പ്രവേശിപ്പിക്കരുത്. 300 കൊല്ലം കഴിഞ്ഞ് ഇവന്റെ സന്തതി പരമ്പരകളേ ഇവിടെ കയറ്റണമോ എന്ന് അന്നത്തേ ആശ്രമ അധികാരികള്‍ക്ക് തീരുമാനിക്കാം. 300 കൊല്ലം വരെ ഇവനേയും പരമ്പരയേയും ആശ്രമത്തില്‍ കയറ്റരുത്. ഇത് ഗുരു പറഞ്ഞതിന് 100ലധികം സാക്ഷികള്‍ ഉണ്ട്. ഇതില്‍ 10 പേരേ എനിക്ക് നേരിട്ട് അറിയാം. അവരുമായി ഞാന്‍ സംസാരിച്ചതാണ്. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ പ്രവാസി ശബ്ദമാണ് കുമാരനെ ഉദ്ധരിച്ച് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്.

ശാന്തിഗിരി ആശ്രമത്തില്‍ അധികാരം സ്ഥാപിക്കാനാണ് ഗുരുവിന് മാരക വിഷം നല്‍കി കൊന്നത്. ഇത് ഭാവിയില്‍ പോലും കണ്ടുപിടിക്കാതിരിക്കാന്‍ ദൗതീക ശരീരം കടത്തി. ഇപ്പോഴത്തേ ശവ കുടീരത്തില്‍ ഭൗതീക ശരീരം ഇല്ല. 100 വട്ടം ഉറപ്പ്. അതില്‍ നിന്നും ശരീരം കടത്തി കളഞ്ഞു. കുമാരന്‍ തറപ്പിച്ചു പറയുന്നു. ഗുരു സ്ഥാനം ഒഴിഞ്ഞു കൊടുക്കാതിരുന്നപ്പോള്‍ കൊന്നതാണ്. കാരണം അന്ന് ഗുരുവിനേ പെട്ടെന്ന് കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അനന്തര അവകാശിയായി മറ്റാരെയെങ്കിലും നിയമിക്കുമായിരുന്നു. അധികാരം ഇപ്പോഴത്തേ ഗുരുരത്‌നം ജ്ഞാന തപസിക്കും, അമൃതാ ജനനി എന്ന സ്വാമിനിക്കും കിട്ടില്ലായിരുന്നു. കോടികള്‍ സമ്പാദ്യമുള്ള ലോകം നിറഞ്ഞ് നില്ക്കുന്ന സാമ്രാജ്യം കൈക്കലാക്കാന്‍ ദൈവത്തേ പോലും ചതിച്ച് കൊന്നു.

ഇന്ന് അവിടെ നടക്കുന്നത്, ആശ്രമത്തിന്റെ മുറ്റത്ത് വയ്ച്ച് ഇപ്പോഴത്തേ ആശ്രമാധിപന്‍ അശോകന്‍ എന്ന വ്യക്തിയേ അടിച്ചു കൊന്നു. ആശ്രമത്തില്‍ നിരവധി അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക് അവിഹിത ഗര്‍ഭം ഉണ്ടാകുന്നു. ഇവയുടെ കണക്കുകള്‍ പറഞ്ഞാന്‍ തീരില്ല. എല്ലാ ഗര്‍ഭവും അമ്മയുടെ ഉദരത്തില്‍ വയ്ച്ച് കൊന്നു കളയും. സ്ഥിരമായി ഗര്‍ഭചിദ്രം നടത്തുന്ന ഡോക്ടര്‍ ഒടുവില്‍ മനസ് മടുത്ത് ഇനി ചെയ്യില്ല എന്നു പറഞ്ഞപ്പോള്‍ ആശ്രമ അധിപയായ അമൃതാ ജനനി എന്നവരുടെ മുറിയില്‍ ഇട്ട് കൊലപ്പെടുത്തി. അതു ചെയ്തത് ആശ്രമ അധിപനായ ആള്‍ ദൈവം, അതായത് ഇപ്പോഴത്തേ ആശ്രമ തലവന്‍ തന്നെയാണ്. 60ലക്ഷം രൂപ അവിടെ ഡെപോസിറ്റ് ചെയ്ത ജയറാം ഡോക്ടറെ കൊലപ്പെടുത്തി. ആശ്രമത്തിനടുത്ത റബ്ബര്‍ തോട്ടത്തിലിട്ട് ആശ്രമ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി. ഇപ്പോഴത്തേ ആശ്രമാധിപന്‍ തന്നെയാണ് അതും ചെയ്തത്. പണം തിരികെ നല്കാതിരിക്കാന്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് എറണാകുളം സ്വദേശി കുമാരന്‍ നടത്തുന്നത്. കൊലപാതക പരമ്പരകള്‍, ഭ്രൂണ ഹത്യകളുടെ പരമ്പര, അപൂര്‍വ്വമായ വിഷകൂട്ടുകള്‍ തുടങ്ങി നിരവധി പരാതികളാണ് ദൃക്‌സാക്ഷികളേ ഉദ്ധരിച്ച് ഉന്നയിക്കുന്നത്. ഇന്നത്തേ വെളിപ്പെടുത്തല്‍ എല്ലാം പറയുന്നത് ആശ്രമ സ്ഥാപകന്റെ അരുമയായ ശിഷ്യനും 25വര്‍ഷമായ വിശ്വാസിയു ആയിരുന്ന ആളാണ്. ഇതൊരു ആശ്രമം ആണോ അതോ കൊലപാതക കേന്ദ്രമോ? ചോരക്കറകള്‍ നിറഞ്ഞ ശാന്തിഗിരി ആശ്രമത്തേ കുറിച്ച് കേള്‍ക്കുന്നതും പുറത്തുവരുന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍. ഏത് വിശ്വാസിക്ക് ഇതെല്ലാം അംഗീകരിക്കാന്‍ ആകും?

Top