ജയരാജനും പാച്ചേനിയും തമ്മിൽ വാക്കേറ്റം; കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു.പി. ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസ്

കണ്ണൂര്‍:ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ചേർന്ന സർവ്വകക്ഷി സമാധാന യോഗത്തിൽ ജയരാജനും പാച്ചേനിയും തമ്മിൽ വാക്കേറ്റം ഉണ്ടായി . കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു.പി. ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു .യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്നുടലെടുത്ത സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ആയിരുന്നു സമാധാന ചർച്ച .പ്രതിപക്ഷ എംഎൽഎമാരെ വിളിച്ചില്ലെന്ന് പറഞ്ഞായിരുന്ന കോൺഗ്രസ് നേതാക്കൾ ബഹളം വച്ചത് . മുന്‍കൂട്ടി തീരുമാനിച്ച നാടകമാണ് സര്‍വ്വകക്ഷിയോഗത്തില്‍ യുഡിഎഫ് അവതരിപ്പിച്ചതെന്ന് സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു. ഏകപക്ഷീയമായ നടപടിയെന്നാരോപിച്ചാണ് യോഗം ബഹിഷ്കരിച്ചത്. യുഡിഎഫിന്റെ അഭാവത്തില്‍ യോഗം തുടരുമെന്നും സമവായം കണ്ടെത്തുമെന്നുള്ള നിലപാടില്‍ മന്ത്രി എകെ ബാലന്‍. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചയുടൻ തന്നെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. കെ.കെ. രാഗേഷ് എംപി വേദിയിലിരിക്കുന്നതിനെ പാച്ചേനി ചോദ്യം ചെയ്തതാണു വാക്കേറ്റത്തിനിടയാക്കിയത്. ജനപ്രതിനിധികളെ വിളിക്കുന്നുവെങ്കിൽ, മറ്റു പാർട്ടികളുടെ ജനപ്രതിനിധികളെയും ക്ഷണിക്കണമായിരുന്നുവെന്നു സതീശൻ പാച്ചേനി വാദിച്ചു.

വീണ്ടും മുടക്കോഴി എന്ന ഒളിയിടം!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻപു കണ്ണൂരിൽ നടന്ന സമാധാനയോഗങ്ങളിൽ ഭരണപ്രതിപക്ഷഭേദമില്ലാതെ എല്ലാ ജനപ്രതിനിധികളെയും വിളിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ മാത്രം അതുണ്ടായില്ല. പ്രതിപക്ഷ ജനപ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയിൽ കെ.കെ. രാഗേഷ് വേദിയിൽ ഇരിക്കുന്നതു ശരിയല്ലെന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ ജനപ്രതിനിധി എന്ന നിലയിലാണു രാഗേഷിനെ വേദിയിലിരിലുത്തിയതെന്നു മന്ത്രി ബാലൻ വ്യക്തമാക്കി.പിന്നീട് എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ഷാജി എന്നിവരും വേദിയിലെത്തി തങ്ങൾക്കും ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ടു ബഹളമുണ്ടാക്കി. ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെങ്കിൽ രാഗേഷ് സിപിഎം പ്രതിനിധിയായി സദസ്സിൽ ഇരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗമാണു വിളിച്ചതെന്നും മന്ത്രി ബാലൻ വീണ്ടും വ്യക്തമാക്കി. എംപിയെന്ന നിലയിൽ ബഹുമാനാർഥമാണു രാഗേഷിനു വേദിയിൽ സ്ഥലം അനുവദിച്ചതെന്നും ബാലൻ കൂട്ടിച്ചേർത്തു. ഇത്രയും ബഹളമുണ്ടായിട്ടും രാഗേഷിനെ വേദിയിൽനിന്നു മാറ്റാൻ ബാലൻ തയാറായില്ല. പിന്നീടു തർക്കം രൂക്ഷമായതിനെത്തുടർന്ന് കെ.കെ. രാഗേഷ് എംപി വേദിയിൽനിന്നിറങ്ങി സദസ്സിലിരിക്കുകയായിരുന്നു.

അരമണിക്കൂറോളം നീണ്ട തർക്കത്തിനുശേഷമാണ് യോഗത്തിൽനിന്നു നേതാക്കൾ ഇറങ്ങിപ്പോയത്. അതിനിടെ, യുഡിഎഫ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് ഇരച്ചുകയറി. പിന്നീട് പുറത്തെത്തിയ കെ.സി. ജോസഫ് എംഎൽഎ, സമാധാന യോഗം വിളിച്ച സർക്കാരിന് ആത്മാർഥതയില്ലെന്നു മാധ്യമങ്ങളോട് അറിയിച്ചു. സമാധാനയോഗം വെറും പ്രഹസനമായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയടക്കം, കണ്ണൂർ ജില്ലയിൽ മൂന്നു മന്ത്രിമാരുണ്ട്. ഇവരാരും ഇതുവരെ ഷുഹൈബിന്റെ വീടു സന്ദർശിച്ചിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം, പി. ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ ഇനി കോൺഗ്രസ് പങ്കെടുക്കില്ലെന്നും സതീശൻ പാച്ചേനി അറിയിച്ചു. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ മാത്രമേ ഇനി കോൺഗ്രസ് പങ്കെടുക്കൂയെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.അതിനിടെ. യോഗസ്ഥലത്തുനിന്ന് മാധ്യമങ്ങളെക്കൂടി പുറത്താക്കിയതിനു പിന്നാലെ മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് ഇല്ലാത്തതിനാൽ യോഗം വേണോ എന്ന കാര്യത്തിൽ മറ്റു കക്ഷികളുമായി മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയാണ്.kannur-peace-meet-shuhaib-murder-3.jpg.image.784.410

ഷുഹൈബ് കൊലക്കേസിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി. കേരള പൊലീസിനെയും സിബിഐയെയും വിശ്വാസമില്ല. ലാവ്‌ലിൻ കേസിൽ പിണറായി വിജയനും സിബിഐയും ഒത്തു കളിച്ചതു നമ്മൾ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലി അടങ്ങുന്നില്ല, ആക്രമണങ്ങള്‍ പിന്നെയും .അതിനിടെ, കണ്ണൂര്‍ അലവില്‍ പൂതപ്പാറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനുനേരെ ആക്രമണമുണ്ടായി. പുലര്‍ച്ചെ എത്തിയ സംഘം ജനല്‍ ചില്ലുകളും കസേരകളും തകര്‍ത്തു. ആര്‍എസ്എസ്സും കോണ്‍ഗ്രസുമാണ് അക്രമത്തിനുപിന്നിലെന്നു സിപിഎം ആരോപിച്ചു.കൂടാതെ, ഷുഹൈബ് വധക്കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ നിരാഹാരസമരം കണ്ണൂരില്‍ തുടരുകയാണ്. സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരാനാണ് കോൺഗ്രസ് തീരുമാനം. അടുത്തദിവസം ഡിജിപിയെ നേരില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വം പരാതി നൽകും.അതിനിടെ ഷുഹൈബിന്റെ കുടുംബത്തിനായി സഹായധന സമാഹരണം നടത്തുകയായിരുന്ന കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റു. കോഴിക്കോട് ഉള്ള്യേരിയിലാണു സംഭവം. ഇതിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് അക്രമത്തിനിരയായ ഗോപാലൻ പറഞ്ഞു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കണ്ണൂരിലെ കൊലപാതക പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൊലപാതകത്തിന് ഇരയാകുന്നവർ സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണെന്നും ജനാധിപത്യത്തെയും സംസ്കാരത്തെയും സാമൂഹ്യനീതിയെയും ചോദ്യം ചെയ്യുന്നതാണ് കൊലപാതകങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.കണ്ണൂരിനും കേരളത്തിനു മുഴുവൻതന്നെയും അപമാനകരമായ കൊലപാതകങ്ങളില്‍ നിന്നു രാഷ്ട്രീയപാർട്ടികള്‍ പിന്തിരിയണമെന്നും സച്ചിദാനന്ദന്‍, സക്കറിയ, കെ.ജി.ശങ്കരപ്പിളള, ബി.രാജീവന്‍ എന്നിവരടക്കം 30 പേര്‍ ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഷുഹൈബിന്റെ കൊലപാതകത്തിൽ സാഹിത്യലോകം നിശബ്ദത തുടരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിൽ കൂടിയാണ് പ്രസ്താവന.

Top