ശിവദാസന്‍ നായര്‍ 2011ല്‍ നല്‍കിയ നാമനിര്‍ദ്ധേശപത്രിക മുക്കി;പ്രതിഷേധവുമായി വിവരാവകാശ പ്രവര്‍ത്തകര്‍.

പത്തനംതിട്ട: അല്ലേലും കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പുകാരുടെ കാര്യം വരുമ്പോ നിയമം അവരുടെ വഴിക്കാണല്ലോ?ശിവദാസന്‍ നായരുടെ കാര്യമാണെങ്കില്‍ പിന്നെ പറയണ്ട ഉമ്മന്‍ സാറിന്റെ സ്വന്തം ആളല്ലെ,അപ്പോള്‍ ഇങ്ങനേ വരൂ.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറന്മുള എംഎ!ല്‍എ. അഡ്വ. കെ. ശിവദാസന്‍ നായര്‍ വരണാധികാരിയായിരുന്ന പത്തനംതിട്ട ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ക്ക് നല്‍കിയിരുന്ന നാമനിര്‍ദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസില്‍ നിന്നും കാണാനില്ലെന്നു വിവരാവകാശ രേഖ. പത്രിക മുങ്ങിയതോ അതോ മുക്കിയതോ എന്ന സംശയം ബലപ്പെടുന്നു.

ജില്ലയിലെ നിലവിലുള്ള എംഎ!ല്‍എ.മാര്‍ സ്ഥാനാര്‍ത്ഥികളാകുന്നതിനുവേണ്ടി വരണാധിമാര്‍ക്ക് നല്‍കിയിരിക്കുന്ന നാമനിര്‍ദ്ദേശ പത്രികകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് ജില്ലാ കലക്‌ട്രേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയിലൂടെയാണ് വിവരം പുറത്തു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംഎ!ല്‍എയുടെ നാമനിര്‍ദ്ദേശ പത്രികയുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി 320 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട എ.ഡി.എമ്മിനും കലക്‌ട്രേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥനുമെതിരെ റഷീദ് വിവരാവകാശ കമ്മിഷനു പരാതിയും നല്‍കി.

മറ്റ് എംഎ!ല്‍എ.മാരായ റവന്യൂ മന്ത്രി അഡ്വ. അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, രാജു ഏബ്രഹാം, മാത്യു ടി. തോമസ് എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ ഉണ്ടെന്നും എന്നാല്‍ ആറന്മുള എംഎ!ല്‍എ. അഡ്വ. കെ. ശിവദാസന്‍ നായരുടെ നാമനിര്‍ദ്ദേശ പത്രിക മാത്രംകണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് തിരയുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അന്തിമ മറുപടി 25.04.2015നകം നല്‍കണമെന്നും വരണാധികാരിയായ ആര്‍.ആര്‍. ഡെപ്യൂട്ടി അറിയിച്ചിട്ടുണ്ടെന്നുമാണ് റഷീദ് ആനപ്പാറയ്ക്ക് കലക്‌ട്രേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ 13.04.2015ല്‍ നല്‍കിയിരിക്കുന്ന മറുപടി.

എന്നാല്‍ 25.04.2015 നു ശേഷം 300 ദിവസങ്ങള്‍ കഴിഞ്ഞിട്ടും എംഎ!ല്‍എ.യുടെ നാമനിര്‍ദ്ദേശ പത്രികയുടെ പകര്‍പ്പോ യാതൊരുവിധ മറുപടിയോ കലക്‌ട്രേറ്റില്‍ നിന്നോ വരണാധികാരിയില്‍ നിന്നോ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് 11.11.2015ല്‍ റഷീദ് ആനപ്പാറ പത്തനംതിട്ട എ.ഡി.എം.ന് വിവരാവകാശ നിയമം 19(1)ാം വകുപ്പ് പ്രകാരം ആദ്യ അപ്പീല്‍ നല്‍കിയിരുന്നു. എന്നിട്ടും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് വിവരാവകാശ നിയമം 19(3)ാം വകുപ്പ് പ്രകാരം സംസ്ഥാന വിവരാവകാശ കമ്മിഷനു പരാതി നല്‍കിയിരിക്കുന്നത്.

Top