ഉറങ്ങുന്ന കുഞ്ഞിന്റെ മുകളില്‍ ഉറങ്ങി വീണ പട്ടികുഞ്ഞിന്റെ വീഡിയോ വൈറലാവുന്നു.

ഉറങ്ങുന്ന കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച പട്ടികുഞ്ഞ് തന്നെ കുഞ്ഞിന്റെ മുകളിലേക്ക് ഉറങ്ങിവീണ വീഡിയോ വൈറലായി മാറിയിരിക്കുന്നു. ഉറങ്ങുന്ന കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച പട്ടികുഞ്ഞാണ് തൂങ്ങി തൂങ്ങി അവസാനം കുഞ്ഞിന്റെ മുകളില്‍ തന്നെ കിടപ്പുറപ്പിച്ചത്. മൂന്നുമാസം പ്രായമുള്ള കാലീ എന്ന പട്ടിക്കുഞ്ഞ് ഉറക്കം തൂങ്ങുന്നത് കണ്ട് ഗൃഹനാഥന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. കുഞ്ഞ് ഉറങ്ങുന്നത് കണ്ട് പട്ടികുഞ്ഞിനും ഉറക്കം വന്നുതുടങ്ങിയെങ്കിലും കുറച്ച് നേരം അത് പിടിച്ചു നിര്‍ത്താന്‍ നോക്കി. പക്ഷേ സാധിച്ചില്ല. ഒടുക്കം കുഞ്ഞിന്റെ മുകളിലേക്ക് കിടന്ന് ഉറങ്ങുകയായിരുന്നു.

Top