സാമ്പാര്‍ മുന്നണി വിജയം നേടിയോ ? ലക്ഷമിനായരുടെ രാജിയെവിടെ…? സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാന്‍ ആഘോഷിക്കുന്നത്

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ ലോ അക്കാദമയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതോടെ ട്രോളര്‍മാര്‍ക്ക് ചാകര. പ്രക്ഷോഭങ്ങള്‍ക്കും നിരാഹാര സമരങ്ങള്‍ക്കും ആത്മഹത്യാ ഭീഷണികള്‍ക്കും വിരാമമിട്ടു കൊണ്ട് സമരം പിന്‍വലിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതില്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റാന്‍ കോളേജ് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്. രാജി ആവശ്യപ്പെട്ട് നടത്തിയ സമരം രാജിയില്ലാതെ അവസാനിപ്പിച്ചതായാണ ്‌ട്രോളന്‍മാര്‍ വിമര്‍ശിക്കുന്നത്. നേരത്തെ സമരത്തില്‍ നിന്ന് പിന്‍വലിഞ്ഞ എസ് എഫ് ഐക്കും ട്രോളന്‍മാര്‍ കണക്കിന് പണികൊടുത്തിരുന്നു.

ലോ അക്കാദമി സമരം പിന്‍വലിച്ചത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മാനേജുമെന്റുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കെടുവില്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റാമെന്ന് എസ്.എഫ്.ഐയ്ക്ക് ഉറപ്പ് ലഭിച്ചിരുന്നു. എസ്.എഫ്.ഐയുണ്ടാക്കിയ കരാറും ഇന്ന് സംയുക്ത മുന്നണിയുണ്ടാക്കിയ ഉടമ്പടിയും തമ്മിലുള്ള സാമ്യതയെയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മുന്‍കരാറില്‍ നിന്ന് വ്യത്യസ്തമായി ഇത് സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയാണെന്നും വിദ്യാഭ്യാസ മന്ത്രിയാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥി ഐക്യം ആക്രമണങ്ങളെ പ്രതിരോധിക്കുന്നത്. കരാര്‍ ലംഘിക്കപ്പെട്ടാല്‍ സര്‍ക്കാരിന് ഇടപെടാമെന്ന വ്യവസ്ഥയുണ്ടെന്നും പുതിയ പ്രിന്‍സിപ്പാളിന് കാലാവധിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

എസ്.എഫ്.ഐ വിജയിപ്പിച്ച സമരം ‘ സാമ്പാര്‍ മുന്നണി ‘ വീണ്ടും വിജയിപ്പിച്ചു എന്നാണ് ട്രോള്‍ മലയാളത്തില്‍ വിദ്യാര്‍ത്ഥി ഐക്യത്തിനെതിരെ പ്രത്യക്ഷപ്പെട്ട ട്രോളുകളിലൊന്ന്. പഴയകാല സിനിമയില്‍ നസീര്‍ സിനിമകളില്‍ താരം ആള്‍മാറാട്ടം നടത്തുന്നതിനോടാണ് വി.കെ എന്ന ട്രോളന്‍ സമരത്തെ ഉപമിക്കുന്നത്. രണ്ട് നസീറിനേയും വ്യത്യസ്തരാക്കുന്നത് കവിളില്‍ ഒട്ടിച്ച കറുത്ത മറുക് മാത്രമാണെന്നതാണ് ഇതിന്റെ രസം. സമാനമായ രീതിയില്‍ എസ്.എഫ്.ഐയ്ക്ക് കിട്ടിയ കരാറും അവിയല്‍ മുന്നണിയ്ക്ക് കിട്ടിയ കരാറും ഒന്നു തന്നെയാണെന്നാണ് ഈ ട്രോള്‍ പറയുന്നത് .

ഒറ്റനോട്ടകത്തില്‍ ഒരുപോലെ ഉണ്ടെങ്കിലും രണ്ട് കരാറും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് മറ്റൊരു ട്രോള്‍ പറയുന്നത്. രണ്ടും രണ്ടും ദിവസമാണ് ഒപ്പിട്ടത് എന്നതാണ് ആ വ്യത്യസ്തത. സംയുക്ത സമരമുന്നണിക്കാരുടെ സമരത്തെ ഓര്‍ത്ത് ചിരിയടക്കാന്‍ കഴിയാതെ ആരും ഇനി അവരെ കളിയാക്കരുതെന്ന് പറഞ്ഞ് ചിരിക്കുകയാണ് അജിമാത്യൂ മറ്റൊരു ട്രോളിലൂടെ .

 

 


16473952_1328049073920952_8223753650031720520_n

 

16487666_1269522306449581_6911193372435733917_o

 

55ca1de5-24ef-4867-8f92-c25da3263148

 

4c8173d3-e298-4d31-aafe-3f9958a563dc8362c392-fcbd-4e1c-a35b-86b89628a91e19028cf8-519a-4d77-9b93-b24a4e5d642170490a9c-1f84-4f9d-bb59-7963e35e6e2b16472920_1229608847153957_983111953243873105_n16473270_1471931879483650_5104318589842905109_n16473827_392084654475086_7523363232828104051_n
16487666_1269522306449581_6911193372435733917_o16508572_1466926659984591_495324066657795583_n16508886_1349708058384422_7753402286090630871_n16649264_490029234524889_8597329134880778765_n16649436_1424608520904734_4363856797000353103_ne0a41418-9439-48ad-ae70-b9210a26e381efea6fcd-14ac-443f-90c8-76b4500ebd10muraliad

Top