തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; വേറെ ഒരുപാട് പണിയുണ്ടെന്ന് ശ്രീനിവാസന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി ചലച്ചിത്രതാരം ശ്രീനിവാസന്‍ വീണ്ടും . താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യം തന്നോടാരും സംസാരിച്ചിട്ടില്ല. മത്സരിക്കണമെന്ന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പറഞ്ഞാലും തന്നെ കിട്ടില്ലാന്ന് ശ്രീനിവാസന്‍ പറഞ്ഞു.

രാഷ്ട്രീയത്തോടോ രാഷ്ട്രീയ പാര്‍ട്ടികളോടോ അകല്‍ച്ചയോ താത്പര്യ കുറവോ ഉള്ളത് കൊണ്ടല്ല മത്സരിക്കാത്തത്. അല്ലാതെ തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. രാഷ്ട്രീയ പ്രവേശനം അതിനെല്ലാം തടസമാകുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പില്‍ പ്രമുഖ ചലച്ചിത്രതാരങ്ങളെ മത്സരിപ്പിക്കാന്‍ ഇടത്വലത് മുന്നണിയും ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. സിദ്ദിഖ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മുകേഷും മത്സരിക്കുമെന്നാണ് സൂചന. സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പി നീക്കം. ഇത് കൂടാതെ വേറെ ചില താരങ്ങളും മത്സരിക്കാന്‍ താല്പ്പര്യപ്പെട്ടു മുന്നോട്ടു വന്നിട്ടുണ്ട്.

Top