സംസ്ഥാന ഇന്റലിജന്റ്‌സും ഉറപ്പിക്കുന്നു;അടുത്തത് ഇടതന്മാര്‍ തന്നെ.കേരളത്തില്‍ ഭരണ മാറ്റം ഉറപ്പിക്കാമെന്ന് റിപ്പോര്‍ട്ട്,യുഡിഎഫിന് പ്രതീക്ഷ തെക്കന്‍ ജില്ലകളില്‍ മാത്രം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്ന വിധത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സര്‍വേ ഫലം പുറത്തുവന്നത്. അടുപ്പിച്ച് ഒരു മുന്നണിയെ തന്നെ അധികാരത്തില്‍ എത്തിക്കുന്ന പതിവില്ലാത്ത കേരളത്തില്‍ അതു തന്നെ ആവര്‍ത്തിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഭരണമാറ്റം പ്രവചിക്കുന്നതാണ് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫ് വിരുദ്ധതരംഗം ഉണ്ടാകുമെന്ന വിധത്തിലാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വീണ്ടും അധികാരത്തില്‍ എത്തുമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഐക്യജനാധിപത്യമുന്നണിക്കു വിജയസാധ്യത കുറവാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിങ് ഇടയ്ക്കിടെ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കാറുണ്ട്. കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു രാഷ്ട്രീയമാറ്റത്തിനു സാധ്യതയുണ്ടെന്ന പരാമര്‍ശമുള്ളത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഇത് ഇടതുമുന്നണിക്കും ബിജെപിക്കും അനുകൂലമാകാമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു ലഭിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങല്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും കൈമാറിയേക്കും. ഇത് പ്രകാരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം മാറ്റം വരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ മൂന്നംഗങ്ങളുടെയും 15 എംഎല്‍എമാരുടെയും വിജയസാധ്യതയെക്കുറിച്ചു ഇന്റലിജന്‍സിന് സംശയമുണ്ട്. വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ യുഡിഎഫിലെ തെക്കന്‍ കേരളം കൈവിടില്ലെന്ന സൂചനയാണ് നല്‍കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലാണ് എല്‍ഡിഎഫ് മേല്‍ക്കൈ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നേരത്തെ ഹൈക്കമാന്‍ഡിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ മൂന്ന് നേതാക്കളെയും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതും.

നേരത്തെ തെരഞ്ഞെടുപ്പില്‍ സോളാര്‍ അഴിമതിയും ഗ്രൂപ്പുതര്‍ക്കവും യുഡിഎഫിനു വിനയാകുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വെ അഭിപ്രായപ്പെട്ടിരുന്നു. ഭരണ തുടര്‍ച്ചയെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം നടക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. നിലവിലെ കേരള രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണ്. 41 ശതമാനം വോട്ടുമായി സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 77 മുതല്‍ 82 വരെ സീറ്റുകളാണ് ഇടതു പക്ഷത്തിന് നല്‍കുന്നത്. യുഡിഎഫ്ിന് 55 മുതല്‍ 60 സീറ്റുകള്‍ ലഭിക്കും. വോട്ടിങ് ശതമാനം 37 ആണ്. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. പതിനെട്ട് ശതമാനം സീറ്റുമായി മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടുകയില്ലെന്നും സര്‍വ്വേ പറയുന്നു.

ബിജെപി ഉണ്ടാക്കുന്ന നേട്ടം ഇടതുപക്ഷത്തിന് നേട്ടമാകുമെന്നാണ് ഫലം പ്രവചിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ കണക്കിലെടുക്കാതെയുള്ളതാണ് ഈ സര്‍വ്വേ. സോളാറും ബാറും യുഡിഎഫിന് തിരിച്ചടിയാണെന്നാണ് വിശദീകരിക്കുന്നത്. കേരളത്തിന്റെ മനസ്സ് ഇപ്പോഴും വി എസ് അച്യൂതാനന്ദന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്നതിനോടു ഭൂരിപക്ഷം പേരും അനുകൂലിച്ചപ്പോള്‍ പിണറായി വിജയനും വി എസും ഒന്നിച്ചു മത്സരിക്കുന്നതിനോട് സമ്മിശ്രപ്രതികരണമാണുള്ളത്. പൊതുവെ എല്‍ഡിഎഫിന് അനുകൂലമാണു കേരളത്തിലെ അന്തരീക്ഷമെന്ന വിലയിരുത്തലാണു ഏഷ്യാനെറ്റ് സീഫോര്‍ സര്‍വെ നടത്തുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 72 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സരിത ഉന്നയിച്ച ആരോപണങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നുവെന്ന് 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് 49ശതമാനം പേരാണു ചൂണ്ടിക്കാട്ടിയത്. അതേസമയം, മദ്യനയം യുഡിഎഫിന് ഗുണം ചെയ്തുവെന്ന് 37 ശതമാനം പേര്‍ വിശ്വസിക്കുന്നു.

പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് തെരഞ്ഞെടുപ്പില്‍ വിഷയമാവുമെന്ന് 56 ശതമാനം പേര്‍ പറയുമ്പോള്‍ ലാവ്‌ലിന്‍ കേസ് ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്ന് 42 ശതമാനം പേര്‍ വിലയിരുത്തുന്നു. 73 ശതമാനം പേരാണു വി എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍. വിഎസും പിണറായിയും ഒന്നിച്ചു മത്സരിച്ചാല്‍ ഗുണം ചെയ്യില്ലെന്ന് 48 ശതമാനം പേരും പറയുന്നു.

Top