ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഡിഎ ആണ് കഴിവുള്ള മുന്നണി. അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്ന് മുതല്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുന്‍പോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് ഒരു അവസരം കിട്ടിയാല്‍ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നല്‍കിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കാന്‍ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അഴിമതി രഹിത ഭരണം സംസ്ഥാനത്ത് ബിജെപി കൊണ്ടുവരും. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍. രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ലഭിച്ച അവസരമാണിതെന്നും ഇന്ന് മുതല്‍ ഇലക്ഷന്‍ ക്യാമ്പ് ആരംഭിക്കുകയാണ് ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നുവെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണല്‍. നവംബര്‍ 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നല്‍കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം.










