മമത ബാനര്‍ജി വീണ്ടും അഴിമതികുരുക്കില്‍;ബംഗാളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ തൃണമൂല്‍ നേതാക്കല്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍പുറത്ത്;വാര്‍ത്ത പുറത്ത് വിട്ട് നാരദ ന്യുസ്.

ബംഗാളിലെ തൃണമൂല്‍ മന്ത്രിസഭയിലെ പ്രമുഖര്‍ തട്ടിപ്പ് കമ്പനിക്ക് സര്‍ക്കാര്‍ പദ്ധതി നേടിയെടുക്കുന്നതിന്മായി വന്‍ തുകകള്‍ കൈക്കൂലി വാങ്ങുന്നതിന്റെവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.നാരദ ന്യുസിന് വേണ്ടി എഡിറ്റര്‍ ഇന്‍ ചീഫ് മാത്യൂ സാമുവല്‍ നടത്തിയ ഒളിക്യാമറ ഓപ്പറെഷനിലാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കുടുങ്ങിയത്.ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിനെ പിന്‍പറ്റിയാണ് തെഹല്‍ക മുന്‍ മേധാവി കൂടിയായ മാത്യൂസാമുവലും,സംഘവും അന്വേഷണവുമായി രംഗത്തെത്തിയത്.കൈക്കൂലി വാങ്ങിയ പ്രമുഖരില്‍ മുന്‍ റെയില്‍വെ മന്ത്രി മുകുള്‍ റോയിയും ഉള്‍പ്പെടും 20ലക്ഷം രൂപയാണ് അദ്ധേഹം കൈക്കൂലിയായി വാങ്ങിയത്

1.എംഎസ് അഹമ്മദ് മിര്‍സ(സീനിയര്‍ പോലീസ് ഓഫീസര്‍)- അഞ്ച് ലക്ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2.മുകുള്‍ റോയ്-20 ലക്ഷം

3.സുബ്രത മുഖര്‍ജീ(പഞ്ചായത്ത്കാര്യ മന്ത്രി)-5 ലക്ഷം.

4.സുല്‍താന്‍ അഹമ്മദ്(മുന്‍കേന്ദ്രമന്ത്രി,എംപി)-5 ലക്ഷം.

5.സുഗത റോയ്(മുന്‍ കേന്ദ്രമന്ത്രി)-5 ലക്ഷം
6.സുവേന്ദു അധികാരി-5 ലക്ഷം
7കകോലി ഗോഷ്-5 ലക്ഷം
8.പ്രസൂന്‍ ബാനര്‍ജി എംപി- 5 ലക്ഷം
9.മദന്‍ മിത്ര-5 ലക്ഷം
10.സുവോന്‍ ചാറ്റര്‍ജീ-5 ലക്ഷം
11.ഇക്ബാല്‍ അഹമ്മദ്-5 ലക്ഷം
12 ഫര്‍ഹാദ് ഹക്കീം-5 ലക്ഷം
എന്നിവരാണ് പണം വാങ്ങിയവര്‍.

ഇംപെക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ വ്യാജ കമ്പനി ഉണ്ടാക്കിയാണ് നാരദ ടീം തൃണമൂല്‍ നേതാക്കളേയും മമത ബാനര്‍ജിയുടെ അടുപ്പക്കാരേയും കണ്ടത്.ഇവരെല്ലാവരും പണം നേരിട്ടാണ് വാങ്ങിയത്.ഇതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ അഴിമതി വിവാദം തൃണമൂല്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സംശുദ്ധിയുടെ പ്രതീകമായി മമത ഉയര്‍ത്തിക്കാട്ടിയ പല നേതാക്കളും മന്ത്രിമാരുമാണ് ഇപ്പോള്‍  കുടുങ്ങിയത്.നേരത്തെ ഒളിക്യാമറ ഓപ്പറേഷന്‍ എന്നത് ഇന്ത്യന്‍ മാധ്യമ ലോകത്തിന് പരിചയപ്പെടുത്തിയത് തെഹല്‍കയായിരുന്നു.ബംഗാരു ലക്ഷമണ്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട അതെ മതൃകയിലാണ് ഇപ്പോള്‍ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നത് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

Top