തെരുവ്‌നായകളെ പിടിക്കാന്‍ പിടിക്കാന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനം; അവര്‍ കൈവിട്ടാല്‍ രക്ഷയില്ല

4_1471694702

തിരുവനന്തപുരം: തെരുവ്‌നായകളാണ് ഭരണപക്ഷത്തിന്റെ ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. ഇതിലൊരു തീരുമാനം ആകാതിരുന്നാല്‍ ജനങ്ങള്‍ രോക്ഷാകുലരാകും. പിന്നെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല. എന്നാല്‍, സര്‍ക്കാരിന്റെ പ്രധാന പ്രശ്‌നം തെരുവുനായ്ക്കളെ പിടിക്കാന്‍ ആളില്ല എന്നതാണ്.

തെരുവ് നായ വിഷയത്തില്‍ പ്രതിപക്ഷമില്ലാതെ മുന്നേറുന്ന ഇടതുപക്ഷത്തിന് തിരിച്ചടിയാകുന്ന ഒരു വിഷയമുണ്ട്. തെങ്ങുകയറ്റം, കൃഷി, കെട്ടിട നിര്‍മ്മാണം തുടങ്ങിയ തൊഴിലുകളെടുക്കാന്‍ മലയാളികളെ കിട്ടാനില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെയാണ് നായപിടുത്തവും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മക ഇടപെടലിന് തീരുമാനമെടുത്തുകഴിഞ്ഞു. മൂന്ന് ബ്ലോക്കുപഞ്ചായത്തുകള്‍ ചേര്‍ത്ത് ഒരു തെരുവ്നായ വന്ധ്യംകരണ മൊബൈല്‍ യൂണിറ്റ് തുടങ്ങാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളെ മൂന്നായി ഭാഗിച്ചാല്‍ 50-51 ബ്ലോക്കുകള്‍ ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ബ്ലോക്കിന് മൂന്ന് നായ്പിടുത്തക്കാരെവച്ച് നിയോഗിച്ചാല്‍ 102 പേരെയെങ്കിലും കുറഞ്ഞത് കണ്ടെത്തേണ്ടിവരും. നിലവില്‍ കേരളത്തിലുള്ള ആറ് നഗരസഭകളിലും 87 മുനിസിപ്പാലിറ്റികളിലും കൂടി 186 നായ്പിടുത്തക്കാരെ നിയമിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണിതില്‍നിന്നും വ്യക്തമാകുന്നത്.

മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ എന്നിവയ്ക്കു മാത്രം 186 നായ് പിടുത്തക്കാര്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന മൊബൈല്‍ വന്ധ്യംകരണ യൂണിറ്റുകള്‍ക്ക് 102 നായ്പിടുത്തക്കാര്‍. ആകെ 288 നായ്പിടുത്തക്കാര്‍ വേണം കേരളത്തില്‍. ദിവസവും 700 രൂപയിലധികം കിട്ടുന്ന നിര്‍മ്മാണ മേഖലയില്‍പോലും പണിയെടുക്കാന്‍ തയ്യാറല്ലാത്ത വിദ്യാസമ്പന്നരായ മലയാളികളെ നായ പിടിക്കാന്‍ വിളിച്ചാലോ…നായയെ ആട്ടുംപോലെ ആട്ടുകതന്നെ ചെയ്യും. ഈ സാഹചര്യം തരണം ചെയ്യാന്‍ മറ്റുമേഖലകളിലേപ്പോലെ, ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ എല്ലാ മുനിസിപ്പാലിറ്റികളിലും, നഗരസഭകളിലും തമിഴ്നാട്ടില്‍നിന്നുള്ള പരിശീലനം സിദ്ധിച്ച നായ്പിടുത്തക്കാരാണുള്ളത്. പ്രശ്നം രൂക്ഷമായതോടെ തിരുവനന്തപുരം നഗരസഭ നായ്പിടുത്തക്കാര്‍ക്കുള്ള ആനുകൂല്യം 350ല്‍ നിന്നും 600 ആക്കി വര്‍ദ്ധിപ്പിച്ചു. പക്ഷേ തൊഴിലെടുക്കാന്‍ ആളെ കിട്ടുന്നില്ല. എല്ലാ മുനിസിപ്പാലിറ്റികളിലും നഗരസഭകളിലും ഇതേ അവസ്ഥ തന്നെയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്കൊഴുകിയെത്തുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനത്തൊഴിലാളികളെ ആറുമാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി.

കേരളത്തില്‍ നായ പിടുത്തത്തില്‍ പരിശീലനം നേടിയവര്‍ ഇല്ലെന്നും തമിഴ്നാട്ടില്‍നിന്നാണ് ഇപ്പോള്‍ ആളുകളെ കണ്ടെത്തുന്നത് എന്നുമാണ് മന്ത്രി പറഞ്ഞത്. പുതിയ സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന ഹിന്ദിക്കാരെ ഈ മേഖലയില്‍ പരിശീലനം നല്‍കി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. കൃത്യമായ മേല്‍വിലാസവും, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് സ്ഥിരം താമസക്കാരുമായ പുരുഷന്മാരെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത് പരിശീലനം നല്‍കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനം. ഇക്കാര്യത്തില്‍ നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉന്നതര്‍ വിശദീകരിക്കുന്നു.

Top