ഭുവനേശ്വർ: ഒഡീഷയിൽ കോളജ് വിദ്യാർഥിനിയെ ഒരുകൂട്ടം യുവാക്കൾ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബർഗഡിലായിരുന്നു സംഭവം.
റോഡിലൂടെ സുഹൃത്തിനൊപ്പം പോകുകയായിരുന്ന പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരിൽനിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. അക്രമത്തെ എതിർത്ത പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആളെ സംഘം മർദിക്കുകയും ചെയ്തു. അക്രമികളിലൊരാൾ പകർത്തിയ ദൃശ്യം വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
Tags: Sexualy assaulted


