മുറിവുണങ്ങാതെ സുധീരന്‍; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു

യുഡിഎഫിലെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ നിന്ന് വി.എം. സുധീരന്‍ വിട്ടുനിന്നു. രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിലുണ്ടായ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ തുറന്നടിച്ചു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയ നിലപാടിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാവാണ് സുധീരന്‍.

Top