പള്ളിയില്‍ സ്‌ഫോടനം: നൈജീരിയയില്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു.

അബുജ: വടക്ക് കിഴക്കൻ  നൈജീരിയയിൽ രണ്ടിടങ്ങളിലായുണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ 42 പേർ കൊല്ലപ്പെട്ടു.നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. യോള നഗരത്തിലെ പള്ളിയിലാണ് ആദ്യ സ്‌ഫോടനം നടന്നത്. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ 27 പേർ കൊല്ലപ്പെട്ടു.

മൈഡുഗുരി പള്ളിയിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനം. ഇവിടെയുണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനങ്ങളിൽ Nigeriaപരിക്കേറ്റവരെ നൈജീരിയയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.കൊല്ലപ്പെട്ടവരിലധികവും സ്ത്രീകളും  കുട്ടികളുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബൊക്കോഹറാം ഭീകരരാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ്  പ്രാഥമിക നിഗമനം.ബൊക്കോഹറാം ഭീകരരുടെ ആക്രമണങ്ങൾ പതിവായ പ്രദേശങ്ങളാണ് മൈഡഗുരിയും യോളയും.

മേഖലയിൽ ക്രിസ്ത്യാനികളെയും തങ്ങൾക്ക് വഴങ്ങാത്ത മുസ്ലീംങ്ങളെയും ലക്ഷ്യംവച്ച് ബോക്കോ ഹറാം നടത്തിവരുന്ന ആക്രമണങ്ങളിൽ ആയിരങ്ങളാണ് ഇതിനകം മരിച്ച് വീണത്.

 

Top