മലയാളി ദമ്പതികളെ മുംബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളി ദമ്പതികളെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. നവദമ്പതികളായ അജയകുമാർ (34),സുജ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ തിരുവനന്തപുരം സ്വദേശികളാണ്.

ഇരുവർക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അജയ് കുമാറിന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു.സുജയും കോവിഡ് ബാധിത ആയിരുന്നു.

കോവിഡിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണ കാരണമെന്നാണ് നിഗമനം. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

Top