സംഘപരിവാർ അനുകൂല പ്രസ്താവന! 24 ന്യൂസ് ചീഫ് ബ്രോഡ് കാസ്റ്റ് സുജയ പാർവതിയ്ക്കു സസ്‌പെൻഷൻ!! സസ്‌പെൻഷനു പിന്നാലെ രാജിയ്‌ക്കൊരുങ്ങി സുജയ

കൊച്ചി: സംഘപരിവാർ അനുകൂല പ്രസ്താവനയുടെ പേരിൽ 24 ന്യൂസ് ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് സുജയാ പാർവതിയ്ക്കു സസ്‌പെൻഷൻ. 14 ദിവസത്തേയ്ക്കാണ് സുജയ പാർവതിയെ സസ്‌പെന്റ് ചെയ്തത്. ഇതിനു പിന്നാലെ സുജയ രാജിയ്ക്ക് ഒരുങ്ങുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബിഎംഎസ് സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്തതിന്റെ പേരിലാണ് സുജയ പാർവതിയെ സസ്‌പെന്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഎംഎസിന്റെ വേദിയിൽ നടന്ന സുജയയുടെ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുജയ പാർവതിയെ 24 ന്യൂസ് ചാനൽ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സുജയയ്ക്ക് പിൻതുണയുമായി സംഘപരിവാര ഗ്രൂപ്പുകളും രംഗത്ത് എത്തിയിട്ടുണ്ട്.

ഇതിനിടെ 14 ദിവസത്തേയ്ക്കു സസ്‌പെന്റ് ചെയ്ത ഉത്തരവ് ലഭിച്ചതിന് പിന്നാലെ സുജയ രാജി വച്ചേയ്ക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഎംഎസ് വേദിയിൽ പങ്കെടുത്ത് സംസ്ഥാന സർക്കാരിനെയും സംസ്ഥാനത്തെ വനിതാ സുരക്ഷയെയും സുജയ പാർവതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ ഗ്രൂപ്പുകൾ സുജയെ പിൻതുണയും എതിർഗ്രൂപ്പ് വിമർശിച്ചും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുജയയെ സസ്‌പെന്റ് ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്.

Top