ക്രൈം ഡെസ്‌ക്
കൊച്ചി: ജയിലിൽ നിന്നു ദിലീപിനോടു പണം ആവശ്യപ്പെട്ടു പൾസർ സുനി അയച്ച കത്ത് എഴുതി നൽകിയ എൻ.സിപി നേതാവും സുനിയുടെ സഹതടവുകാരനുമായ വിപിൻ ലാൽ. വിപിൻ ലാലും സെല്ലിൽ സുനിക്കൊപ്പം കഴിഞ്ഞിരുന്നയാളുമായ ജിൻസണും പൊലീസും ചേർന്നൊരൂക്കിയ നാടകമാണ് സുനിയെ കുടുക്കാൻ ഇടയാക്കിയത്. ഈ കത്തും ഫോൺവിളിയും തന്നെയാണ് കേസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഗൂഡാലോചന അന്വേഷണത്തിലേയ്ക്കു പഴുതുബാക്കിയിട്ട് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമ്പോൾ സുനിയിൽ നിന്നു ഒരു വാക്കുപോലും അധികമായി പൊലീസിനു ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് കേസ് അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം പ്രത്യേക തന്ത്രം പ്രയോഗിച്ചത്.
പൾസർ സുനിയുടെ സെല്ലിലേയ്ക്കു സഹ തടവുകാരൻ ജിൻസണെ ചാരനായി അയച്ച ഐജി ദിനേന്ദ്ര കശ്യപിന്റെ ബുദ്ധിയാണ് കേസിൽ നിർണായക വഴിത്തിരിവായത്. പൾസറിന്റെ വായിൽ നിന്നു തന്നെ ദിലീപിന്റെയും നാദിർഷായുടെയും പേര് പുറത്തു കൊണ്ടു വരുന്നതിനു വേണ്ടി പൊലീസ് നിയോഗിച്ച ചാരനായിരുന്നു ജിൻസനെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്
സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും കേസിലെ ഗൂഡാലോചന സംബന്ധിച്ചു പൊലീസിനു കൃത്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ജയിലിൽ കഴിയുന്ന പൾസർ സുനിയെ കുടുക്കാൻ പൊലീസ് തന്ത്രം ഒരുക്കിയത്. ദിലീപിന്റെയും പൾസർ സുനിയുടെയും മൊബൈൽ ഫോണുകൾ തമ്മിലുള്ള ബന്ധം പൊലീസിനു കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംഭവത്തിനു മുൻപ് ദിലീപ് ദിലീപിനെ പൾസർ ബദ്ധപ്പെട്ടതായി ഇനിയും പൊലീസിനു തെളിയിക്കാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നാണ് പൊലീസ് തന്ത്രം പ്രയോഗിച്ചു പല കേസുകളിലും പൊലീസിനെ സഹായിച്ചിട്ടുള്ള ജിൻസനെ പൾസറിനൊപ്പം തടവിലാക്കാൻ പൊലീസ് തീരുമാനിച്ചത്.
എന്നാൽ, സുനിയ്ക്കും വിഷ്ണുവിനും ഒപ്പം ജിൻസൺ എത്തിയതോടെയാണ് പൊലീസിന്റെ നീക്കങ്ങൾക്കു ജീവൻ വച്ചത്. തുടർന്നു ഒരു മാസം കൊണ്ടു പൊലീസ് ജീൻസണിന്റെ സഹായത്തോടെ സുനിയെ കുടുക്കുകയായിരുന്നു. തുടർന്നു ജിൻസൺ തന്നെ മൊബൈൽ ഫോ്ൺ സുനിലിനു എത്തിച്ചു നൽകി. ഇതോടെയാണ് കേസിൽ നിർണ്ണായകമായ വിവരം ലഭിച്ചത്.
ജയിലിൽ നിന്നു ദിലീപിനെ ഭീഷണിപ്പെടുത്തുന്ന കത്ത് സുനിയ്ക്കു എഴുതി നൽകിയത് എൻസിപിയുടെ യുവജന വിഭാഗത്തിന്റെ നേതാവായ വിപിൻ ലാലായിരുന്നു. വിപിൻ ലാൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായി ജയിലിൽ കഴിയുന്നയാളാണ്. എൻസിപിയുടെ യുവജന വിഭാഗത്തിന്റെ നേതാവ് കൂടിയായിരുന്നു പിടിയിലായ വിപിൻ. വിപിൻ എൻസിപിയുടെ പേരിൽ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റിലായത്. മനോഹരനമായ കയ്യക്ഷരമുള്ളതിന്റെ പേരിൽ തന്നെയാണ് വിപിൻ പാർട്ടിക്കുള്ളിലും ശ്രദ്ധേയനായത്. എന്നാൽ, ഇയാളുടെ സാമ്പത്തിക ഇടപാടുകളാണ് ജയിലിൽ ഇയാളെ എത്തിച്ചത്.


