സ്വാമിയുടെ ലൈംഗിക പരീക്ഷണങ്ങൾ ഒറിജിനൽ തന്നെ: നടി രഞ്ജിതയും സ്വാമി നിത്യാനന്ദയും വീണ്ടും കുടുങ്ങുന്നു; നിത്യാനന്ദ ഇനി ജയിലിലേയ്ക്ക്

ക്രൈം ഡെസ്‌ക്

ചെന്നൈ: സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള ലൈംഗിക പരീക്ഷണങ്ങളുടെ വീഡിയോ ഒറിജിനൽ തന്നെയെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ട്. വീഡിയോ മോർഫ് ചെയ്തല്ലൈന്നും ദൃശ്യങ്ങളിൽ ഉള്ളത് നിത്യാനന്ദയും,രഞ്ജിതയും തന്നെയാണെന്നും റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഏഴു വർഷം മുൻപ് സമർപ്പിച്ച പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഏഴു വർഷം മുൻപ് സൺടിവി അടക്കമുള്ള തമിഴ് ചാനലുകളാണ് നടി രഞ്ജിനിയും, നിത്യാനന്ദയും തമ്മിലുള്ള അശ്ലീല ദൃശ്യങ്ങളും, കിടപ്പറ ദൃശ്യങ്ങളും പുറത്തു വിട്ടത്. സ്വാമി വീണ്ടും തന്റെ സ്‌ന്യാസജീവിതവുമായി സജീവമായി രംഗത്തിറങ്ങുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും ദൃശ്യങ്ങൾ സജീവ ചർച്ചയായിരിക്കുന്നത്.
വീഡിയോ പുറത്തു വന്നതിനുശേഷം ഇരുവരും ഇത് നിഷേധിച്ചിരുന്നു. വീഡിയോയിലെ സ്ത്രീ താനല്ലെന്ന വാദമാണ് അന്ന് നടി രഞ്ജിത ഉയർത്തിയിരുന്നത്. ചാനലിനെതിരെ കേസുമായി നിത്യാനന്ദ കോടതിയെ സമീപിക്കുകയും ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബംഗളൂരു കോടതിയിൽ കേസും നൽകിയിരുന്നു. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഫോറൻസിക് ലാബോറട്ടറി വീഡിയോ ഒറിജിനലാണെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ 2012 ൽ നിത്യാനന്ദ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അനലിസ്റ്റുകളിൽ നിന്നു വീഡിയോ വ്യാജമാണെന്ന റിപ്പോർട്ട് സ്വന്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top