മയക്കുമരുന്ന് കേസിൽ ഷൈന്‍ ടോം ചാക്കോയെ കുടുക്കിയത് ആര് ? ഫലം അവര്‍ അനുഭവിക്കുന്നു തന്നെ കുടുക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

കൊച്ചി :മയക്കുമരുന്ന് കേസിൽ ഷൈന്‍ ടോം ചാക്കോയെ കുടുക്കിയതാനെന്ന വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ രംഗത്ത് . അത് ചെയ്തവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നുവെന്നും ഷൈന്‍ ടോം ചാക്കോ . ഒരു മാധ്യമത്തോട് ഷൈന്‍ ആ സംഭവത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞത്. ഒറ്റ സിനിമ കൊണ്ടു തന്നെ ജനഹൃദയങ്ങളില്‍ കുടിയേറിയ നടനാണു ഷൈന്‍ ടോം ചാക്കോ. എന്നാല്‍ മയക്കു മരുന്നു കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടു മാസം ജയിലില്‍ കിടന്നതിനെ കുറിച്ചു ഷൈന്‍ തുറന്നു പറഞ്ഞു. ഇതിഹാസ തിയേറ്റില്‍ ഹിറ്റായി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം.
ഒരിക്കലും ഞാന്‍ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിന്‍ കേസ് ഉണ്ടാകുമെന്ന്.

പക്ഷേ, അന്നും ഞാന്‍ തളര്‍ന്നില്ല.കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാന്‍. വര്‍ഷങ്ങളോളം ഇതില്‍ നിന്ന് കഷ്ടപ്പാടുകള്‍ അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാന്‍ പറയുമ്ബോള്‍ ഇപ്പോഴത്തെ ചില സംഭവങ്ങള്‍ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.
ഞാനുമായി ആര്‍ക്കും ഒരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തില്‍ നിന്നു മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കൈയില്‍ തെളിവൊന്നുമില്ല. അതുകൊണ്ട് അതിനു നില്‍ക്കുന്നില്ല. ആര്‍ക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവര്‍ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top