മലദ്വാർ ഗോൾഡിൽ പോകാതിരിക്കു, അവർ പാകിസ്താന് വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നു.ഇന്ത്യക്കെതിരെ ഉള്ള ശക്തികളുമായി അവർ ബന്ധത്തിലാണ്. ഇനി മുതൽ അവരെ ഉപേക്ഷിക്കുക.വിവാദ പോസ്റ്റുമായി ടി പി സെൻകുമാർ

കൊച്ചി :ദീപാവലിക്കു സ്വർണ്ണാഭരണം എടുക്കാൻ മലദ്വാർ ഗോൾഡിൽ പോകാതിരിക്കണമെന്നും അവർക്ക്
പാക്കിസ്ഥാൻ ഇൻഫ്ലുവൻസറുമായുള്ള ബന്ധം ഉണ്ടെന്നുമുള്ള വിവാദം പോസ്റ്റുമായി മുൻ ഡിഐജി ടി പി സെൻകുമാർ. ദീപാവലിക്കു സ്വർണ്ണാഭരണം എടുക്കാൻ മലദ്വാർ ഗോൾഡിൽ പോകാതിരിക്കു. അവർ പാകിസ്താന് വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നു. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണമായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപാവലിക്കു സ്വർണ്ണാഭരണം എടുക്കാൻ മലദ്വാർ ഗോൾഡിൽ പോകാതിരിക്കു. അവർ പാകിസ്താന് വേണ്ടി ഇപ്പോൾ പ്രവർത്തിക്കുന്നു. ഇന്ത്യക്കെതിരെ ഉള്ള ശക്തികളുമായി അവർ ബന്ധത്തിലാണ്. ഇനി മുതൽ അവരെ ഉപേക്ഷിക്കുക. പണത്തിനു പ്രാധാന്യം നൽകുന്ന നമ്മുടെ നടീ നടന്മാർ അവരെ ഇപ്പോഴും പിന്തുണച്ചേക്കാം. പക്ഷെ നമ്മൾ അവരെ ഉപേക്ഷിക്കുക.
അവരറിയട്ടെ ഇന്ത്യക്കാരന്റെ പ്രതിഷേധം. കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ “ഭീരുത്വമുള്ള പ്രവൃത്തി” എന്ന് മുമ്പ് പരിഹസിച്ച ലണ്ടൻ ആസ്ഥാനമായുള്ള പാകിസ്ഥാൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അലിഷ്ബ ഖാലിദുമായുള്ള കമ്പനിയുടെ സഹകരണത്തെച്ചൊല്ലി സെപ്റ്റംബറിൽ വിവാദം ആരംഭിച്ചു. ലണ്ടനിലെ തങ്ങളുടെ ഷോറൂമിന്റെ ഉദ്ഘാടന വേളയിൽ ഖാലിദുമായി സഹകരിച്ചതിന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമ്പനിയെ വിമർശിച്ചു . ആഭരണ ബ്രാൻഡിനെ “പാകിസ്ഥാന്റെ അനുഭാവി” എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റുകൾ പ്രചരിച്ചത്.

Top