ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് .കോണ്ടത്താൽ നിറഞ്ഞ ജെഎൻയു ആണ് കാണാൻ കഴിയുന്നത് .കൂടെ നഗ്ന നിർത്തവും ഉണ്ടവിടെ . അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ആരോപിച്ച് രംഗത്ത് വന്നു .നാല്‍പ്പതു വര്‍ഷം മുന്‍പ് ജെഎന്‍യുവിലെ ആണുങ്ങളുടെ ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. ജെന്‍യു ഹോസ്റ്റല്‍ ഫീസുകള്‍ വർധിപ്പിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യത്തോട് യോജിക്കുന്നുവോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചു കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാ ശാലയില്‍ നടന്ന പരിപാടിക്കിടെയൊയിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.ന്യൂ ഇന്ത്യന്‍ എക്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസറഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തില്‍ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹമെന്നാണ് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഎന്‍യുവിലെ സമരം കത്തി നിന്ന സമയത്ത് ഗര്‍ഭ നിരോധന ഉറകൊണ്ട് മുടികെട്ടിയ യുവതിയുടെ ചിത്രം ടി പി സെന്‍കുമാര്‍ പങ്ക് വച്ച് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലായിരുന്നു അദ്ദേഹം ഈ ചിത്രം പങ്ക് വച്ചത്. ഇതിന് പിറകെ ചിത്രം അടുത്തിടെ നടന്ന ജെഎന്‍യു സമരത്തിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.ന്യൂ ഇന്ത്യന്‍ എക്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ആ തിരുത്തല്‍ സ്വീകരിക്കാതെയാണ് സെന്‍കുമാര്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമോ എന്ന് ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചപ്പോള്‍ കേവല സമത്വമാണ് വേണ്ടതെന്നായിരുന്നു മറുപടി.അതേ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29 ഉം 30 ഉം – ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശം നല്‍കുകയും ചെയ്യുന്നു. ഈ അവകാശങ്ങള്‍ എടുത്ത് കളയണം. ഭരണഘടനയിലെ ഈ രണ്ട് വകുപ്പുകള്‍ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഒരു അസമത്വം സൃഷ്ടിക്കുകയാണെന്നും സെന്‍കുമാര്‍ പറയുന്നു. ഇത്തരം വകുപ്പുകള്‍ ഒന്നുകില്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും ബാധകമാക്കുകയോ ചെയ്യണം അദ്ദേഹം പറയുന്നു.
ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തില്‍ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ച നടപടിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നില നില്‍ക്കുന്നതിനിടെയായിരുന്നു പരിപാടി നടന്നത്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, ജനം ടിവി എഡിറ്റര്‍ ജി.കെ സുരേഷ് ബാബു എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യ പ്രഭാഷകര്‍.