നഗ്‌നചിത്രം കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് വര്‍ഷം പീഡിപ്പിച്ചു; അധ്യാപകന്‍ പിടിയില്‍  

 

 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍.  മേനംകുളം പുത്തന്‍ത്തോപ്പ് തെക്കേകുന്ന് വീട്ടില്‍ സെബാസ്റ്റ്യന്‍ ഷൈജു(33) ആണ് പിടിയിലായത്. പത്താം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഷൈജു പെണ്‍കുട്ടിക്ക് ട്യൂഷന്‍ എടുക്കാന്‍ വീട്ടിലെത്തിയിരുന്നു.  ഒരു ദിവസം പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തിയ ഇയാള്‍ അത് പുറത്ത് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പിന്നീട് നാല് വര്‍ഷമായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കഠിനംകുളം എസ്.ഐ ബിനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷെജുവിനെ റിമാന്‍ഡ് ചെയ്തു.

Top