സ്വന്തം ലേഖകൻ
കണ്ണൂർ: കേരളത്തെ ഞെട്ടിച്ച് വീണ്ടും ലവ് ജിഹാദ് തട്ടിക്കൊണ്ടു പോകൽ. രണ്ടു മക്കളുടെ അമ്മയായ യുവതിയെ ഇത്തവണ തട്ടിക്കൊണ്ടു പോയത് മൊബൈൽ ഫോൺ സ്ഥാപന ഉടമയായിരുന്നു. സംഭവത്തിനു പിന്നിൽ വൻ സംഘം തന്നെയുണ്ടെന്ന സൂചന ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ദുരൂഹത വർധിച്ചിരിക്കുന്നത്. വടകര; ഓർക്കാട്ടേരി ഐഡിയ മൊബൈൽ ഫോൺ ഔട്ട്ലറ്റ് ഉടമ അംജാസിന്റെയും ജീവനക്കാരി പ്രവീണയുടെയും തിരോധാനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം തുടർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഇതിനിടയിൽ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്സിലെ പെട്ടിക്കടക്കാരൻ നൽകിയ മൊഴിയിലാണ് നിർണായ വിവരങ്ങൾ ഉളളത്. തിങ്കളാഴ്ച വൈകീട്ട് സാന്റ് ബാങ്ക്സിൽ യുവതിയെ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോറും പൂട്ടിയപ്പോൾ പ്രവീണ തന്റെ സ്‌കൂട്ടറിൽ തനിച്ചാണ് സാന്റ് ബാങ്ക്സിൽ എത്തിയത്. ഇവിടെ സ്‌കൂട്ടർ നിർത്തിയ ശേഷം ഓവർക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ യുവാവിന്റെ പിറകിലിരുന്ന് പോകുന്നത് കണ്ടതായാണ് കടയുടമ പോലീസിനൊട് പറഞ്ഞത്. ഇന്നലെ ചൊവ്വാഴ്ച ഉച്ചയോടെ പ്രവീണയുടെ മൊബൈൽ ഫോൺ ലോക്കേഷൻ പാലക്കാട് മലമ്പുഴയിൽ കണ്ടതായി സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഒരു മിനുറ്റ് മാത്രമാണ് മൊബൈൽ ഫോൺ പ്രവർത്തിച്ചത്. കടയുടമ വൈക്കിലശ്ശേരി സ്വദേശി 23കാരനായി അംജാസിനെ രണ്ട് മാസം മുമ്പാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ജീവനക്കാരി പ്രവീണയെ കാണാതായത്. അംജാസിനെ കണ്ടെത്താൻ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു.
ഇത് അനുസരിച്ച് അംജാസിനെ ഉടൻ കണ്ടെത്തണമെന്ന്് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാന്റ് ബാങ്ക്സിൽ പ്രവീണ ഉപേക്ഷിച്ച കെ എൽ പി 58 6450 നമ്പർ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോക്ലി സ്വദേശിയായ പ്രവീണയെ ഒഞ്ചിയത്താണ് വിവാഹം കഴിച്ചത്. ഗൾഫിലുളള ഭർത്താവ് സംഭവം അറിഞ്ഞ് നാട്ടിലേക്ക്് പുറപ്പെട്ടിട്ടുണ്ട്്. പ്രവീണയ്ക്ക് ഏഴു വയസ്സുളള മകളുണ്ട്. അപകടത്തിൽ പരിക്കേറ്റ പ്രവീണയുടെ സഹോദരി വീട്ടിൽ ചികിത്സയിലാണ്. ഇതിനിടയിൽ യുവതിയെ കാണാതായത് കുടുംബത്തെ കണ്ണീർക്കയത്തിലാഴ്ത്തി.


