പോഷകാഹാര മാസം ആചരിക്കുന്ന യു പിയില്‍ പട്ടിണിയും മൂലം അമ്മയും രണ്ട് കുട്ടികളും മരിച്ചു

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ‘ദേശീയ പോഷകാഹാര മാസമായി’ ആചരിക്കുന്ന വേളയില്‍ കുഷിനഗര്‍ ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ പട്ടിണി മൂലം അമ്മയും, രണ്ടു കുട്ടികളും മരിച്ചു. പോഷകാഹരക്കുറവും, പട്ടിണിയുമാണ് മരണകാണമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്

30 വയസ്സുകാരിയായ സംഗീതയും മകന്‍ സൂരജുമാണ് സെപ്തംബര്‍ ഏഴിന് മരണപ്പെട്ടത്. സംഗീതയുടെ ഭര്‍ത്താവ് വീരേന്ദ്ര കൂലിപ്പണിക്കാരനാണ്. സംഭവദിവസം രാവിലെ സംഗീതയ്ക്കും മകനും അസുഖം വന്നതിനെ തുടര്‍ന്ന് വീരേന്ദ്ര ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മോശമായതിനെത്തുടര്‍ന്ന് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. സംഗീതയുടെ അഞ്ചാമത്തെ കുട്ടിയായ ഗീത അഞ്ചു ദിവസങ്ങള്‍ക്കു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബത്തിനു റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നുവെങ്കിലും സംഭവത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ ഭക്ഷ്യസാധനങ്ങളൊന്നും ഇല്ലെന്നു വ്യക്തമായി. പോഷകാഹരം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി യുപി സര്‍ക്കാര്‍ ക്യാംപെയിനുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്ത് പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top