അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമന്ന് ആംബുലന്‍സിനായി കാത്ത് യുവാവ്; സംഭവം യുപിയില്‍

റുണക്ത: അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമന്ന് ആംബുലന്‍സിനായി യുവാവിന് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നതായി ആരോപണം. ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളെജിന് മുന്നില്‍ നിന്നുള്ള കാഴ്ചയാണ് ഇത്. അമ്മയുടെ മുഖത്ത് ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ സിലിണ്ടര്‍ മകന്‍ ചുമലിലേറ്റിയാണ് നില്‍ക്കുന്നത്. ആംബുലന്‍സിനായി ഇരുവരും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ടി വന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സംഭവം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗിയെ മാറ്റുന്ന സമയത്ത് കുറച്ച് സമയം കാത്ത് നില്‍ക്കാന്‍ വാര്‍ഡ് ബോയ് ഇരുവരോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്താണ് മാധ്യമങ്ങള്‍ ഫോട്ടോയെടുത്തതെന്നാണ് ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ പറയുന്നത്.

Top