ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പ്രത്യേക ഔഷധകൂട്ട്

ആണ്‍കുട്ടികളുണ്ടാകാനുള്ള ഔഷധത്തെ കുറിച്ച് പഠിപ്പിക്കുന്ന പാഠ ഭാഗങ്ങള്‍ വിവാദമാകുന്നു.
ആണ്‍കുഞ്ഞുണ്ടാകാനുള്ള ഔഷധം തയാറാക്കാനുള്ള ചേരുവകളാഅണ് ബിരുദത്തിന് പഠിക്കുന്നവരുടെ പാഠപുസ്തകത്തിലുള്ളത്.

അതും ആയുര്‍വേദ, മെഡിസിന്‍, സര്‍ജറി ബിരുദം (ബിഎഎംഎസ്) കോഴ്‌സിന്റെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തിലാണ് ഈ വിചിത്ര ചേരുവകളെ കുറിച്ച് പറയുന്നത്. ചേരുവ ഇതാണ്: പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു പേരാല്‍ കണ്ടുവെക്കുക. വടക്ക് ഭാഗത്തേക്ക് ദര്‍ശനം വരുന്ന രണ്ടു കൊമ്പുകള്‍ സംഘടിപ്പിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നെ വേണ്ടത് ഉഴുന്നും കടുകും. ഇതു രണ്ടും രണ്ട് ധാന്യങ്ങള്‍ വീതം. പിന്നെ കുറച്ച് തൈരും ആവശ്യമുണ്ട്. ആദ്യമെടുത്ത ചേരുവകളെല്ലാം കൂടി അരച്ച് തൈരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാമെന്നാണ് പാഠപുസ്തകം പറയുന്നത്.

മഹാരാഷ്ട്രയിലെ ബിഎഎംഎസ് സിലബസിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ നിരവധി ഔഷധക്കൂട്ടുകളെ കുറിച്ചും ബുക്കില്‍ പറയുന്നുണ്ട്.

Top