പന്ത്രണ്ട് വയസുകാരിയെ പ്രായപൂർത്തിയാകാത്ത സഹോദരൻ ഗര്‍ഭിണിയാക്കി .. അന്ന് അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല

കൊച്ചി: കൊച്ചിയില്‍ പന്ത്രണ്ട് വയസുകാരി ഗര്‍ഭിണിയായി. സ്വന്തം സഹോദരന്‍ തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ജീവന്‍ പോലും അപകടത്തിലായ നിലയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ്, പീഡനത്തിനിരയായ പെണ്‍കുട്ടി. പെണ്‍കുട്ടി 22 ആഴ്ച ഗര്‍ഭിണിയാണിപ്പോള്‍.

എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായതിനാല്‍ കോടതിയുടെ അനുമതിയോടെ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പെണ്‍കുട്ടിയുടെ പ്രായക്കുറവും ശാരീരിക ബലഹീനതയുമാണ് ഇതിന് കാരണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി പ്രസവിച്ച ശേഷം കുട്ടിയെ ദത്ത് നല്‍കുന്നതടക്കം മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിലപാട്. പെണ്‍കുട്ടിക്കും സഹോദരനും അമ്മ മാത്രമേയുള്ളൂ. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അറസ്റ്റിലായ സഹോദരനെ അമ്മ തന്നെയാണ് ജാമ്യത്തിലിറക്കിയത്.

Top