പലിശക്കാരില്‍ നിന്ന് 10 ലക്ഷത്തോളം രൂപ വാങ്ങി;പിന്നീട് ഭീഷണി; ഗ്രഹനാഥന്‍ ആത്മഹത്യ ചെയ്തതായി കുടുംബം

പാലക്കാട്: കല്ലേപ്പുള്ളിയില്‍ പലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് ഗ്രഹനാഥന്‍ ആത്മഹത്യ ചെയ്തതായി കുടുംബം. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്. കേസില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സുരേന്ദ്രനാഥിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരില്‍ നിന്ന് 10 ലക്ഷത്തോളം രൂപ സുരേന്ദ്രനാഥ് വാങ്ങിയിരുന്നു. ഇവരുടെ ഭീഷണിയില്‍ വലിയ മനോവിഷമത്തിലായിരുന്നു സുരേന്ദ്രനാഥ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top