പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

കൊച്ചി: വരാപ്പുഴയില്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എറണാകുളം- ഗുരുവായൂര്‍ ദേശീയപാതയിലാണ് സംഘര്‍ഷം. പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. സ്ഥലത്ത് ബിജെപി റോഡ് ഉപരോധിക്കുകയാണ്.

Top