വി.എച്ച്.പി. മോദി പിടിച്ചെടുത്തു ! മോദി വിമർശകൻ തൊഗാഡിയ പുറത്തേക്ക്; വി.എച്ച്.പിയെ ഇനി മോദിയുടെ വിശ്വസ്തന്‍ നയിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ തൊഗാഡിയ വി.എച്ച്.പി.യിൽ നിന്ന് പുറത്തേയ്ക്ക് .പ്രധാനമന്ത്രിയെ തുറന്നെതിര്‍ക്കുകയും നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരുന്ന പ്രവീണ്‍ തൊഗാഡിയക്ക് തിരിച്ചടിയായിരിക്കയാണ് .വി.എച്ച്.പി തെരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പില്‍ തൊഗാഡിയയുടെ നോമിനി മോഡിയുടെ നോമിനിയോട് പരാജയപ്പെട്ടു. മോഡിയുടെ നോമിനിയായി മത്സരിച്ച ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവ കോക്‌ജെയാണ് വിജയിച്ചത്.

തൊഗാഡിയയുടെ വിശ്വസ്തന്‍ രാഘവ റെഡ്ഡിക്ക് 61 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഗുഡ്ഗാവില്‍ ആരംഭിച്ച വി.എച്ച്.പിയുടെ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വി.എച്ച്.പിയില്‍ 52 വര്‍ഷത്തിനിടെ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടന്നത്. മോഡിയുടെ നോമിനി വിജയിച്ചതോടെ തൊഗാഡിയക്ക് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടും. പ്രസിഡന്റ്, വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കുന്നതാണ് വി.എച്ച്.പിയുടെ ശൈലി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഡിയുടെയും അമിത് ഷായുടേയും തുറന്ന വിമര്‍ശകനായതോടെ തൊഗാഡിയയെ പുറത്താക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ തൊഗാഡിയ വെളിപ്പെടുത്തിയതും വന്‍ വിവാദമായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തൊഗാഡിയ ആരോപിച്ചു. വി.എച്ച്.പിയുടെ 212 അംഗ വോട്ടര്‍ പട്ടികയിലേക്ക് 37 കള്ളവോട്ടര്‍മാരെ തിരുകി കയറ്റിയെന്ന് തൊഗാഡിയ ആരോപിച്ച

Top