മോദിയുടെ അച്ഛനാര്? ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ്, പിന്നാലെ പ്രതിഷേധവും

ഡല്‍ഹി: മോദിയുടെ കുടുംബം എപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ചോദ്യമാണ്. മോദിയുടെ ഭാര്യയും അമ്മയും ആരെന്ന് ചോദ്യം ഇതിന് മുമ്പ് ഉയര്‍ന്നതാണ്. അപ്പോഴൊക്കെയും വികാര പ്രകടനങ്ങള്‍ കൊണ്ട് അവ മാറ്റാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ മോദിയുടെ അച്ഛനാരെന്ന ചോദ്യമാണ് ഉയരുന്നത്. അത് ചോദിച്ചതാകട്ടെ കോണ്‍ഗ്രസ് നേതാവ് വിലാസ്‌റാവു മുട്ടെംവാര്‍. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മോദിയുടെയും രാഹുലിന്റെയും അച്ഛന്മാരെ താരതമ്യം ചെയ്ത് വിലാസ് റാവു സംസാരിച്ചത്.

മോദി പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് ആര്‍ക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആര്‍ക്കുമറിയില്ല. എന്നാല്‍ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയുടെ അച്ഛനെ അറിയാം – രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ മാതാവിന്റെ പേരും എല്ലാവര്‍ക്കും സുപരിചിതമാണ്. – ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ പിതാവോ ?? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. മോട്ടിലാല്‍ നെഹ്‌റുവാണ് ജവഹര്‍ലാന്‍ നെഹ്റുവിന്റെ പിതാവ്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മോദിയുടെ അച്ഛനാരാ ?? ആര്‍ക്കുമറിയില്ല. എന്നിട്ടാണയാള്‍ കണക്കും പറഞ്ഞ വരുന്നതെന്ന് വിലാസ്‌റാവു മുട്ടെംവാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top