വാട്‌സ്അപ്പ് തട്ടിയെടുക്കാൻ പിങ്ക് വൈറസ്: പണം തട്ടാൻ നഗ്നവീഡിയോ കെണിയുമായി തട്ടിപ്പ് സംഘം; വാട്‌സ്അപ്പ് ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ സന്ദേശവുമായി കേരള പൊലീസ്

കോട്ടയം: വാട്‌സ്അപ്പിൽ പ്രൊഫൈൽ ചിത്രം നൽകിയിട്ടുണ്ടെങ്കിൽ, ഇത്തരത്തിൽ ചിത്രം നൽകിയവർ ഒന്നു ശ്രദ്ധിച്ചോളൂ..! താൽക്കാലികമായെങ്കിലും ഈ ചിത്രം മാറ്റുകയായിരിക്കും നല്ലത്. നഗ്നചിത്രവും, നഗ്നവീഡിയോയും പകർത്തി ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുന്ന സംഘമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഇതിനിടെ, വാട്‌സ്അപ്പിന്റെ നിയന്ത്രണം പൂർണമായും തട്ടിയെടുക്കുന്ന പിങ്ക് വൈറസും രംഗത്തിറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്.

അപരിചിത വാട്‌സ്അപ്പ് , ഫെയ്‌സ്ബുക്ക് മെസഞ്ചറുകൾ വഴിയാണ് കോളുകൾ വരിക. അപരിചിത നമ്പറുക ളിൽനിന്നുള്ള വാട്‌സാപ്, ഫെയ്‌സ് ബുക് മെസഞ്ചർ വീഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്ന വിഡിയോ കോളിലൂടെ നഗ്‌നദൃശ്യം കാട്ടിയ ശേഷം സ്‌ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടുകയാണ് സംഘത്തിന്റെ രീതി. നഗ്ന വീഡിയോ കോളിന്റെ ഭാഗമാകുമെന്നു കാട്ടി ഭീഷണിപ്പെടുത്തും. ഭീഷണിയ്ക്കു വഴങ്ങിയില്ലെങ്കിൽ, ചിത്രവും വീഡിയോയും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണ് സംഘം ഭീഷണിപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാട്‌സാപ് അല്ലെങ്കിൽ ഫെയ്‌സ്ബുക് മെസഞ്ചർ വിഡിയോ കോൾ ആണ് ആദ്യം ഫോണിലേക്ക് വരുക. കോൾ എടുത്താൽ നഗ്‌നദൃശ്യം ആവും കാണിക്കുക. ഫോൺ എടുക്കുന്ന വ്യക്തി അതു കാണുന്നതടക്കമുള്ള സ്‌ക്രീൻ ഷോട്ടുകളോ വിഡിയോയോ പകർത്തുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത് .

സ്ത്രീയാണ് ഫോൺ എടുക്കുന്നതെങ്കിൽ പുരുഷന്റെ ദൃശ്യമാണു കാണിക്കുക. പുരുഷനെയാണു ലക്ഷ്യമിടുന്നതെ ങ്കിൽ തിരിച്ചും. തുടർന്ന് സ്‌ക്രീൻ ഷോട്ട് തട്ടിപ്പിന് ഇരയായ വ്യക്തിക്കു തന്നെ സ്‌ക്രീൻ ഷോട്ട് അയച്ചുകൊടു ത്തു പണം ആവശ്യപ്പെടും. പണം നൽകാൻ വിസമ്മതിച്ചാൽ ബന്ധുക്ക ളുടെയോ സുഹൃത്തുക്കളുടെയോ വാട്‌സാപ്പിലേക്കോ ഫെയ്ക് ബുക് മെസഞ്ചറിലേക്കോ ദൃശ്യങ്ങൾ അയച്ചുകൊടുക്കും

ഇരയാകുന്ന വ്യക്തിയുടെ ഫേസ് ബുക്ക് അക്കൗണ്ട് പരിശോധിച്ച് ഫോട്ടോകളും, മറ്റ് വിവരങ്ങൾ എടുത്തശേഷമാവും തട്ടിപ്പ് ആരംഭിക്കുക. പണം കൊടു ത്താൽ കൂടുതൽ പണം വേണമെ ന്ന ആവശ്യമുയരുകയാണ് പതിവ് . തുടർച്ചയായി പണം നൽകിയ ശേഷമാണു പല രും പരാതി നൽകുന്നതെന്ന് പൊലീസ് പറയുന്നു.

ഇത്തരം ചതിയിൽ പെടുന്ന വ്യക്തി മാനസികമായി തളർന്നു പോകാതെ ഉടൻ തന്നെ സൈബർ പോലീസിനെ വിവരം അറിയിക്കുകയാണ് വേണ്ടത്. ഉത്തരേന്ത്യയിലെടുത്ത ഫോൺ നമ്പറുകളിൽനിന്നാണു കോളുകളെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പുകാരെ കണ്ടെത്താനള്ളതീവ്ര ശ്രമത്തിലാണ് പോലീസ്.

വാട്‌സ്അപ്പിൽ പ്രൊഫൈൽ ചിത്രം നൽകിയിരിക്കുന്നവരുടെ ചിത്രം എടുത്തും സംഘം തട്ടിപ്പ് നടത്തുന്നുണ്ട്. ഈ ചിത്രം അശ്ലീല സൈറ്റുകളിൽ നൽകിയ ശേഷം, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയും മുഴക്കുന്നുണ്ട്. ഇത് കൂടാതെയാണ് പിങ്ക് വൈറസും വാട്‌സ്അപ്പിനു ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന പിങ്ക് വൈറസ് ലിങ്കായി വാട്‌സ്അപ്പിൽ എത്തും. ഇത്തരത്തിൽ എത്തുന്ന ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ, അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന വ്യക്തിയ്ക്കാവും വാട്‌സ്അപ്പിന്റെ നിയന്ത്രണം ലഭിക്കുക. പിന്നീട്, വാട്‌സ്അപ്പിന്റെ നിയന്ത്രണം തിരികെ നൽകുന്നതിനായി പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്നതും പതിവാണ്.

Top