വല്ല കൂലിപണിക്കും പോടി, ആണുങ്ങളുടെ മണ്ടക്ക് മെക്കിട്ടു കേറാനുള്ള കൂട്ടായ്മ; ഫീല്‍ഡ് ഔട്ടായ അമ്മച്ചിമാര്‍ക്ക് മണ്ടത്തരങ്ങള്‍ പോസ്റ്റാനുള്ള പേജ്; ഡബ്ല്യുസിസിയുടെ പേജിന്  പൊങ്കാല…

കസബ വിവാദത്തില്‍ പെട്ട് പാര്‍വതിയും ഡബ്ല്യുസിസിയും. മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ വിഷയത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ റിവ്യൂ പേജില്‍ പൊങ്കാല. ഒരു സ്റ്റാര്‍ നല്‍കിയും താരങ്ങള്‍ തെറിവിളിച്ചുമാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. ഇതുപോലൊരു വ്യത്തികെട്ട സംഘടനയില്ലെന്നാണ് ചിലര്‍ പറയുന്നത്. മലയാള സിനിമയെ തമ്മിത്തല്ലിക്കുന്നു, ആണുങ്ങളുടെ മണ്ടയ്ക്ക് കേറാനുള്ള സംഘടന, ഫീല്‍ഡ് ഔട്ടായ അമ്മച്ചിമാരുടെ കൂട്ടായ്മ തുടങ്ങിയ നിരവധി വിമര്‍ശനങ്ങള്‍ പേജില്‍ എത്തിയിട്ടുണ്ട്. ചിലര്‍ സംഘടനയെ പിന്തുണയ്ക്കുന്നുമുണ്ട്.

Top