മറ്റ് സ്ത്രീകളുമായി ബന്ധം: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് കക്കൂസില്‍ ഒഴുക്കി; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

ചണ്ഡീഗഢ്: മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി. പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങ്ങിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്റെ തലയില്‍ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷമാണ് ഭാര്യ ജനനേന്ദ്രിയം മുറിച്ചത്. ശേഷം കക്കൂസില്‍ ഒഴുക്കി കളയുകയും ചെയ്തു. ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി നല്‍കിയതായി പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സുഖ്വന്തിനെതിരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top