സ്വന്തം ലേഖകൻ
മധ്യപ്രദേശ്: ഭാര്യയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെ ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് തിരയുന്നു. ദിലീപ് മാലി എന്ന മുപ്പതുകാരനാണ് പോലിസിനെ ഭയന്ന് ഒളിവിൽ പോയിരിക്കുന്നത്.
ഒരു ലക്ഷം രൂപയാണ് ഈയാൾ തന്റെ ഭാര്യയ്ക്ക് വിലയിട്ടിരുന്നത്. പലരിൽ നിന്നുമായി വാങ്ങിയ പണം തിരിച്ചടയ്ക്കാൻ തനിക്ക് വേറെ വഴികളൊന്നുമില്ലെന്നും അതിനാൽ ഭാര്യയെ ഒരു ലക്ഷം രൂപയ്ക്ക് താൻ വിൽക്കുന്നു, താൽപര്യമുള്ളവർ നമ്പറിൽ ബന്ധപ്പെടുക എന്നതാണ് പോസ്റ്റിന്റെ ചുരുക്കം. മൊബൈൽ നമ്പർ കൂടാതെ ഭാര്യയുടെയും രണ്ടു വയസുള്ള മകളുടെയും ഫോട്ടോയും ഈയാൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
കഥയറിയാതെ ഭർത്താവിനൊപ്പം തന്നെ കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കൾ വിവരം പറഞ്ഞു ധരിപ്പിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് പൊലീസ് ദിലീപിനു വേണ്ടി അന്വേഷണം ആരംഭിച്ചത്. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.


