ലൈംഗീകബന്ധം നീണ്ട് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ത്രീകള്‍; ഏറ്റവും പിന്നില്‍ ഇന്ത്യന്‍ പുരുഷന്മാര്‍; സര്‍വേ ഫലം പുറത്ത്

ലൈംഗീകബന്ധം നീണ്ടു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ സ്ത്രീകള്‍? അതെയെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലൈംഗീകബന്ധത്തിലെ വിവിധ അഭിരുചികളെക്കുറിച്ച് സോസി ഡേറ്റ്സ് ഡോട്ട് കോം എന്ന വെബ്സൈറ്റ് അടുത്തിടെ നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇതിലൂടെ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള 3836 പേര്‍ തങ്ങളുടെ ലൈംഗികാഭിരുചികള്‍ വ്യക്തമാക്കുന്നു.

ലൈംഗിക ബന്ധം കൂടുതല്‍ നേരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ മുന്നില്‍ സ്ത്രീകളാണ്. 25 മിനിറ്റും 51 സെക്കന്‍ഡും സെക്സ് നീണ്ടുനില്‍ക്കണമെന്നാണ് സ്ത്രീകളുടെ ആഗ്രഹം. പുരുഷനും ഏറെക്കുറെ സമാനമായ സമയമാണ് പ്രതീക്ഷിക്കുന്നത്. 25 മിനിറ്റും 43 സെക്കന്‍ഡുമാണ് പുരുഷന്റെ ആഗ്രഹം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

A survey by Saucydates.com found that performance may not reach the expectation of either sex

എന്നാല്‍, സംഭവിക്കുന്നത് ഇതൊന്നുമല്ല. ശരാശരി 15 മിനിറ്റാകുമ്പോഴേക്കും സെക്സ് അവസാനിക്കുന്നു. കൂടുതല്‍ നേരം സെക്സിലേര്‍പ്പെടാന്‍ സാധിക്കുന്നത് അമേരിക്കയിലും കാനഡയിലുമുള്ളവരാണ്. 17 മിനിറ്റോളം. 16 മിനിറ്റും 58 സെക്കന്‍ഡുമായി ബ്രിട്ടീഷുകാര്‍ രണ്ടാമതുണ്ട്. സര്‍വേ ഫലം ഇന്ത്യക്കാര്‍ക്ക് ഒട്ടും തന്നെ സന്തോഷം പകരുന്നതല്ല. കാരണം, സെക്സില്‍ ലോകത്തെ ഏറ്റവും ദുര്‍ബലരായി കണ്ടെത്തിയിരിക്കുന്നത് ഇന്ത്യക്കാരെയാണ്. 15 മിനിറ്റും 15 സെക്കന്‍ഡുമാണ് ഇന്ത്യക്കാരുടെ സെക്സ് സമയം.

സെക്സില്‍ താത്പര്യം നഷ്ടപ്പെടുന്നതിനും പല കാരണങ്ങളുണ്ടെന്ന് ഹൂസ്റ്റണിലെ സെക്സ് തെറാപ്പിസ്റ്റ് മേരി ജോ റാപിനി പറയുന്നു. പരസ്പരമുള്ള വിദ്വേഷമാണ് അതിലൊന്ന്. പുറത്തുപോവുകയോ പ്രശ്നങ്ങള്‍ സംസാരിച്ചുതീര്‍ക്കുകയോ ആണ് ഇതിനൊരു പരിഹാരം.

ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും വലിയൊരു ഘടകമാണ്. നിങ്ങളുടെ രൂപത്തില്‍ നിങ്ങള്‍ക് ആത്മവിശ്വാസമില്ലെങ്കില്‍ നല്ലൊരു ലൈംഗിക ജീവിതം ലഭിക്കണമെന്നില്ല. സ്ത്രീകളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. 52 ശതമാനത്തോളം സ്ത്രീകള്‍ ഈ കാരണം കൊണ്ട് സെക്സിലേര്‍പ്പെടാതെ പോകുന്നുവെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെങ്കിലും സെക്സ് താത്പര്യം നശിക്കാമെന്ന് റാപിനി പറയുന്നു. ഒരു ബന്ധത്തില്‍നിന്ന് അടുത്തതിലേക്ക് മാറിക്കൊണ്ടിരുന്നാല്‍, ആരോടും സ്നേഹമില്ലാത്ത അവസ്ഥവരും. ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ സെക്സിനോടുള്ള താത്പര്യം കുറച്ചേക്കും. ഗുളികകളും കുത്തിവെപ്പുകളും കോപ്പര്‍ ടി പോലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഇങ്ങനെ സംഭവിക്കാന്‍ കാരണമായേക്കും.

പങ്കാളി മറ്റൊരാളെ അമിതമായി ശ്രദ്ധിക്കുന്നത് നിങ്ങളില്‍ അസൂയയും ലൈംഗികതയോടുള്ള താത്പര്യക്കുറവിനും കാരണമാകും. പങ്കാളി നിങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിലും അത് താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. കൂടുതല്‍ കാലം ഒരുമിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ താത്പര്യക്കുറവ് നേരത്തെ പിടിപെടാമെന്നും റാപിനി പറയുന്നു. ചില മരുന്നുകള്‍ കഴിക്കുന്നതിന്റ പാര്‍ശ്വഫലമായി ലൈംഗിക തൃഷണ കുറയാനും വഴിയുണ്ട്.

Top