നടിമാരോട് ബാലനടൻ്റെ വിക്രിയകൾ; പരാതിയുമായി നടിമാരെത്തിയപ്പോൾ സംഭവിച്ചത് ഞെട്ടിക്കുന്നത്

ബാലനടന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് അക്കൗണ്ടുണ്ടാക്കി നടിമാരെ ശല്യം ചെയ്ത പത്തൊമ്പതുകാരന്‍ പിടിയില്‍. പ്രശസ്ത നടിയുടെ സഹോദന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ആളാണ് കുടുങ്ങിയത്. ഇയാള്‍ ഉപയോഗിച്ചു വന്ന സിം കാര്‍ഡും മറ്റൊരാളുടേതാണ്. മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ചും ശല്യം ചെയ്ത വിരുതനാണ് പിടിയിലായത്.  മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരനാണ് കുടുങ്ങിയത്.

മലയാളത്തിലെ ഒരു നടിയുടെ അനുജനായ ബാലനടൻ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായി ഒരു കൂട്ടം നടിമാർ നടിയോട് പരാതി പറഞ്ഞു. ഫോൺ നമ്പർ പരിശോധിച്ച നടി ഇത് എന്റെ അനിയൻ അല്ലെന്ന് മറുപടി നൽകി. തുടർന്ന് ബാലനടന്റെ അച്ഛൻ കണ്ണൂർ എസ്.പിക്ക് പരാതി നൽകി. കേസ് ടൗൺ പൊലീസിന് കൈമാറി. നമ്പർ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി. എന്നാൽ ഇയാൾ ശാരീരിക പ്രശ്നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാർഡ് നഷ്ടമായയെന്നും ബോദ്ധ്യമായി. അന്വേഷണ സംഘം സ്ഥിരം ലൊക്കേഷൻ പിന്തുടർന്നതോടെയാണ് പത്തൊമ്പതുകാരനിൽ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാക്കാരുമായി സൗഹൃദം കൂടാൻ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിനിടെ ഇയാൾ പറഞ്ഞു. ടൗൺ എസ്.ഐ ബാവിഷ്, നടനും പൊലീസുകാരനുമായ സഞ്ജയ് കണ്ണാടിപ്പറമ്പ് എന്നിവരാണ് പരാതി അന്വേഷിച്ചത്. പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും.

പത്താം ക്ലാസ് തോറ്റതോടെ വീട്ടിൽ തന്നെ ഒതുങ്ങിയ ഇയാൾ ആക്ഷേപഹാസ്യ സീരിയലിലെ അവതാരകയായ നടിയെയും ‘പാൽ പല്ല് കൊഴിഞ്ഞ പ്രായം’ അന്വേഷിച്ചു സ്ഥിരമായി വിളിച്ചിരുന്നു.

ഇതിന് വഞ്ചിയൂർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. റിയാലിറ്റി ഷോകളിലെ പെൺകുട്ടികളെയും വിളിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. ബാലനടന്റെ പേരിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുമെടുത്തായിരുന്നു തട്ടിപ്പ്.

Top